തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം; സു​ന്ദ​രി​യാ​കാ​ൻ കി​ള്ളി​യാ​ർ ഒ​രു​ങ്ങു​ന്നു
Tuesday, May 17, 2022 11:40 PM IST
പേ​രൂ​ർ​ക്ക​ട: നി​ര​ന്ത​രം മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കി​ള്ളി​യാ​ർ 'തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​രി​ക്കു​ന്നു. മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​രു​തം​കു​ഴി ഭാ​ഗ​മാ​ണ് പ്ര​ധാ​ന​മാ​യും ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നും കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​യു​മാ​യ പ​ട​യ​ണി ഷാ​ജി നി​ര​ന്ത​രം അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര​മ​ന​ യാ​ർ ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കി​ള്ളി​യാ​റി​ൽ മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​കൂ​ടി ശു​ചീ​ക​രി​ക്കു​ന്ന​ത്.
ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ത​ട​യ​ണ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് ച​പ്പു​ച​വ​റു​ക​ളും മ​ത്സ്യ​മാം​സാ​ദി​ക​ളും കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​ഭാ​ഗ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​റി​യ​തോ​തി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഇ​പ്പോ​ഴും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. മ​ണ്ണി​നും വെ​ള്ള​ത്തി​നും ദോ​ഷം വ​രു​ത്തു​ന്ന ലാ​യ​നി​ക​ൾ​കൂ​ടി ക​ല​രു​ന്ന​തി​നാ​ൽ മ​ത്സ്യ​സ​മ്പ​ത്തി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ശു​ചീ​ക​ര​ണം എ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.