ക​ഞ്ചാ​വ് വി​ൽ​പ്പ​ന: ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
Saturday, January 29, 2022 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷാ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡീ​ഷ നാ​യ​ഗ​ര്‍ പ​ത്മ​പൂ​ർ സ്വ​ദേ​ശി ര​ബീ​ന്ദ്ര മാ​ലി​ക് (52) നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​രി​ച്ച് ഇ​യാ​ൾ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​നം​കു​ളം ഏ​ലാ​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ര​ബീ​ന്ദ്ര മാ​ലി​ക്കി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ്പ​ന​യ്ക്കാ​യി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കി​ലോ ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​പ്ര​വീ, എ​സ്ഐ​മാ​രാ​യ ജി​നു, മി​ഥു​ൻ, സി​പി​ഒ​മാ​രാ​യ സ​ജാ​ദ് ഖാ​ൻ, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.