പ​ബ്ലി​ക് ലൈ​ബ്ര​റി​യെ പ്ര​തി​മാ ലൈ​ബ്ര​റി​യി​ക്ക​രു​ത്: സം​ര​ക്ഷ​ണ സ​മി​തി
Sunday, January 23, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി അ​ങ്ക​ണം പ്ര​തി​മ​ക​ൾ കൊ​ണ്ട് നി​റ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സം​ര​ക്ഷ​ണ സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 1829ൽ ​സ്ഥാ​പി​ത​മാ​യ ലൈ​ബ്ര​റി​യു​ടെ സ്ഥ​ലം കൈ​യേ​റാ​നും സൗ​ക​ര്യ​ങ്ങ​ൾ അ​പ​ഹ​രി​ക്കാ​നും ത​ത്പ​ര​ക​ക്ഷി​ക​ൾ പ​ണ്ടു മു​ത​ൽ ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു.

ലൈ​ബ്ര​റി കോ​ന്പൗ​ണ്ടി​ൽ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ സി.​വി.​രാ​മ​ൻ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ ശ്ര​മം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​താ​ണ്. ഭാ​ഷാ​പി​താ​വ് എ​ഴു​ത്ത​ച്ഛ​ൻ, ലൈ​ബ്ര​റി സ്ഥാ​പ​ക​ൻ സ്വാ​തി തി​രു​നാ​ൾ എ​ന്നി​വ​ർ​ക്കി​ല്ലാ​ത്ത പ്ര​തി​മ ലൈ​ബ്ര​റി പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ത​ത്പ​ര ക​ക്ഷി​ക​ളു​ടെ ഗൂ​ഢ​പ്ര​വ​ർ​ത്തി​യാ​ണ്.

ഇ​രു​നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പൈ​തൃ​ക മ​ന്ദി​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി കോ​ന്പൗ​ണ്ടി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​അ​ഹ​മ്മ​ദ് കു​ഞ്ഞ്, സെ​ക്ര​ട്ട​റി ആ​റ്റു​കാ​ൽ സു​രേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ന്നു​കു​ഴി എ​സ്. മ​ണി എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.