നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം മാ​ലി​ന്യ​പൂ​രി​തം
Friday, January 21, 2022 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : താ​ലൂ​ക്ക് സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളും ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ഫീ​സും അ​ട​ക്കം ഇ​രു​പ​തി​ലേ​റെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ മാ​ലി​ന്യ​പൂ​രി​ത​മാ​യ പ​രി​സ​രം അ​നാ​രോ​ഗ്യം സൃ​ഷ്ടി​ക്കു​ന്നു.
മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മ്മി​ച്ച മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്നു​ണ്ട്. ഏ​തൊ​ക്കെ ഓ​ഫീ​സു​ക​ള്‍ എ​വി​ടെ​യൊ​ക്കെ​യാ​ണ് എ​ന്നൊ​രു സൂ​ചി​കാ ബോ​ര്‍​ഡ് പോ​ലും ഇ​വി​ടെ​യി​ല്ല. അ​തേ സ​മ​യം, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ളാ​ല്‍ താ​ഴ​ത്തെ നി​ല മു​ത​ല്‍ നി​റ​ഞ്ഞി​ട്ടു​മു​ണ്ട്.

ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ക​ട​ന്ന് ചെ​ല്ലു​ന്പോ​ള്‍ ത​ന്നെ മാ​ലി​ന്യ​ക്കൂ​ന്പാ​രം കാ​ണാ​നാ​കും. കാ​ടും പ​ട​ര്‍​പ്പും പി​ടി​ച്ച പ​രി​സ​ര​വും കു​റ​വ​ല്ല. കെ​ട്ടി​ട​ത്തി​നു​ള്ളി​ലും സ്ഥി​തി ശോ​ച​നീ​യ​മാ​ണ്. പു​റ​ത്തെ പോ​ലെ ത​ന്നെ അ​ക​ത്തു​മു​ണ്ട് പ​ല​യി​ട​ത്തും മാ​ലി​ന്യം അ​ട​ങ്ങി​യ കാ​ഴ്ച​ക​ള്‍.

ചു​മ​രു​ക​ള്‍ മി​ക്കതും തൊ​ടാ​ന്‍ പോ​ലു​മാ​കാ​ത്ത​ത്ര വൃ​ത്തി​ഹീ​ന​മാ​ണെ​ന്നും ഇ​വി​ടെ വ​ന്നി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.