തി​രു​വ​ന​ന്ത​പു​ര​ത്ത് 9720 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, January 20, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും വ​ൻ വ​ർ​ധ​ന​വ്. ഇ​ന്ന​ലെ 9720 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ 45 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. പ​രി​ശോ​ധി​ക്കാ​നാ​യി എ​ത്തു​ന്ന​വ​രി​ൽ പ​കു​തി​പ്പേ​രും കോ​വി​ഡ് രോ​ഗി​ക​ളാ​ണെ​ന്ന​താ​ണ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 48712 ആ​യി ഉ​യ​ർ​ന്നു. വ​ൻ​തോ​തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ജി​ല്ല​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ൾ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.