എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സാ​ധ്യ​ത കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കും : മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളി​ലെ സ​വി​ശേ​ഷ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും അ​വ​രെ സാ​മൂ​ഹ്യ​പ​ര​മാ​യി ഉ​യ​ര്‍​ത്തു​ക​യു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി. ഭി​ന്നശേ​ഷി​യു​ള്ള​വ​രെ തൊ​ഴി​ല്‍​പ​ര​മാ​യി സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ന് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളെ​ല്ലാം ഇ​നി മു​ത​ല്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് നി​ല​വി​ല്‍ ന​ല്‍​കി​വ​രു​ന്ന യാ​ത്രാ​സൗ​ജ​ന്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സെ​റി​ബ്ര​ല്‍ പാ​ള്‍​സി ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ​താ​ഗ​ത​മ​ന്ത്രി അ​ഡ്വ.​ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റേ​യും യു​ഡി​ഐ​ഡി കാ​ര്‍​ഡി​ന്‍റേ​യും വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി.​സു​രേ​ഷ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ നേ​രി​ല്‍ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് എ​ത്തി​ച്ചേ​ര്‍​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു .
സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്.​വൈ.​ഷൂ​ജ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​കെ.​എ​സ്.​റീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍ ച​ട​ങ്ങി​ന് മി​ഴി​വേ​കി. പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ള്‍​ക്ക് സ​മ​ഗ്ര​ശി​ക്ഷ​യു​ടെ ഉ​പ​ഹാ​രം ന​ല്‍​കി. സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കാ​യി​രു​ന്നു സം​ഘാ​ട​ന ചു​മ​ത​ല.