കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റു​ക​ൾ പ​ണി​മു​ട​ക്കി​ൽ
Thursday, December 2, 2021 11:26 PM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തെ ലി​ഫ്റ്റു​ക​ൾ പ​ണി​മു​ട​ക്കി​യ​ത് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി.​
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത​ലാ​ണ് ര​ണ്ടാ​മ​ത്തെ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ച​ത്. കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തെ ര​ണ്ട് ലി​ഫ്റ്റു​ക​ളി​ൽ ഒ​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച​മു​മ്പ് നി​ല​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 10ലേ​റെ ത​വ​ണ​യാ​ണ് ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​ത്.
ബ​ന്ധ​പ്പെ​ട്ട ടെ​ക്നീ​ഷ്യ​ൻ എ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ണ്ടും കേ​ടാ​കു​ക​യാ​ണ് പ​തി​വ്. ലി​ഫ്റ്റു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.