ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ സ​ന്ദ​ർ​ശി​ച്ചു
Friday, October 22, 2021 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ൽ മീ​ന​ങ്ക​ൽ പ​ന്നി​ക്കു​ഴി​യി​ൽ മ​ല​വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളും, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ച് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ അ​ട​ക്കു​മു​ള്ള​വ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും, അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
തു​ട​ർ​ന്ന് പൊ​ന്മു​ടി ല​യ​ങ്ങ​ളി​ൽ നി​ന്നും വി​തു​ര സ്കൂ​ളി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​വ​രേ​യും മ​ന്ത്രി സ​ന്ദ​ർ​ശ​ച്ചു.​ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മീ​നാ​ങ്ക​ൽ പ​ന്നി​ക്കു​ഴി ഭാ​ഗ​ത്തെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​രു​ന്നു.
ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു രാ​ജ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.