ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ മോ​ഷ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Friday, October 22, 2021 11:05 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. മാ​മ്പ​ഴ​ക്ക​ര ചെ​ങ്ങ​ഴ​ത്ത് കു​ന്ന​ത്തു​വി​ള​വീ​ട്ടി​ൽ ആ​ദ​ർ​ശി(23)​നെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ക​ഴി​ഞ്ഞ മേ​യി​ൽ കാ​ട്ടാ​ക്ക​ട ആ​മ​ച്ച​ലി​ലെ അ​മ​ലോ​ത്ഭ​വ മാ​താ ദേ​വാ​ല​യം , ക​ട്ട​യ്ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ചാ​ത്തി​യോ​ട് വേ​ളാ​ങ്ക​ണ്ണി​മാ​താ കു​രി​ശ​ടി​ക​ൾ, മം​ഗ​ല​യ്ക്ക​ൽ മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത് ആ​ദ​ർ​ശ് ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ക്കി​യു​ള്ള​വ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു .