"മേ​ധ 2K 21 മെ​ഗാ ക്വി​സ്" ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, October 21, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നൂ​റു​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ധ 2K 21 മെ​ഗാ ക്വി​സ് ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ൽ 12വ​രെ ക്ലാ​സി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി ഒ​രു​ക്കു​ന്ന ഈ ​വി​ജ്ഞാ​ന മാ​മാ​ങ്കം മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​ന് ഒ​ന്നാം റൗ​ണ്ട് മ​ത്സ​രം ആ​രം​ഭി​ക്കും ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ൾ ഓ​ൺ​ലൈ​നാ​യും ഫൈ​ന​ൽ റൗ​ണ്ട് നേ​രി​ട്ട് സെ​ന്റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കും.
വ്യ​ക്തി​ഗ​ത മ​ത്സ​രം, ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് പ്രൈ​സു​ക​ൾ, സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി.​ബാ​ബു​വും ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ ഗീ​വ​ർ​ഗീ​സും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. stmaryshsspattom. com [email protected] 9447277219, 9567404442, 9495044206.