കാ​പ്പു​കാ​ട് ആ​ന​പാ​ർ​ക്കി​ന് സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി
Saturday, October 16, 2021 11:03 PM IST
കാ​ട്ടാ​ക്ക​ട : കാ​പ്പു​കാ​ട് ആ​ന​പാ​ർ​ക്കി​ന് സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി. കൂ​ട്ട​മാ​യെ​ത്തി​യ ഏ​ഴ് ആ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കാ​ട്ടാ​ന​ക്കൂ​ട്ട​തെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.
കാ​പ്പു​കാ​ട്, വെ​ള്ള​ക്കു​ഴി ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ കാ​ട്ടാ​ന​യെ​ത്തി​യ​ത്.
ക​ന​ത്ത മ​ഴ​യ​ത്ത് രാ​വി​ലെ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി​ന​ശി​പ്പി​ച്ച ശേ​ഷം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​തോ​ടെ വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും മ​ഴ​യ​ത്ത് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ശ​ങ്ക​യി​ലാ​യ നാ​ട്ടു​കാ​ർ ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റ​ബ​ർ​ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളെ തു​ര​ത്തി കാ​ട്ടി​ലേ​ക്ക് വി​ട്ടു.
വ​ന​ത്തി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഇ​വി​ടെ ആ​ന​ക്കു​ഴി​ക​ളോ ആ​ന​ക​ൾ വ​രാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മോ​യി​ല്ലെ​ന്നും അ​തി​നാ​ൽ ഏ​തു സ​മ​യ​ത്തും ആ​ന​ക​ൾ​ക്ക് ഇ​വി​ടെ എ​ത്താ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.