ക​ല്ലാ​റി​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ: ആ​റ്റി​ലേ​ക്കു​ള്ള വ​ഴി​ക​ൾ അ​ട​ച്ച് പോ​ലീ​സ്
Friday, September 24, 2021 11:36 PM IST
വി​തു​ര : ക​ല്ലാ​റി​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടി​യ​തോ​ടെ ആ​റ്റി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള വ​ഴി​ക​ൾ അ​ട​ച്ച് പോ​ലീ​സ്. പൊ​ന്മു​ടി പ്പാ​ത​യി​ൽ സ​ഞ്ചാ​രി​ക​ൾ ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളാ​ണ് പോ​ലീ​സ് അ​ട​പ്പി​ച്ച​ത്.​അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ വ​ട്ട​ക്ക​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ക​മ്പി​വേ​ലി കെ​ട്ടി.26 വ​ള​വു മു​ത​ൽ ക​ല്ലാ​ർ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് നി​യ​ന്ത്ര​ണം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു .സ്വ​കാ​ര്യ പു​ര​യി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഈ ​വ​ഴി​ക​ൾ അ​ട​യ്ക്കാ​നും പോ​ലീ​സ് നി​ർ​ദേ​ശ​മു​ണ്ട്. വി​തു​ര സി​ഐ എ​സ് ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ഴി​ക​ൾ അ​ട​ച്ച​ത്.

സി​പി​എം ക​ല്ലു​വ​ര​മ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​നം

നെ​ടു​മ​ങ്ങാ​ട്: സി​പി​എം ക​ല്ലു​വ​ര​മ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​നം കി​ഴ​ക്കേ​ക്കോ​ണം ചി​റ​കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മ​ജി​ത കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. എം. ​രാ​ജേ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ആ​ർ. മ​ധു, ബി. ​സ​തീ​ശ​ൻ, എ​സ്. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഉ​ണ്ണി യെ ​തെ​ര​ഞ്ഞെ​ടു​ത്തു.