നെ​യ്യാ​ർ​ഡാ​മി​ൽ ബൈ​ക്ക് റേ​സി​നി​ടെ അ​പ​ക​ടം: യു​വാ​വി​ന്‍റ കാ​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി
Thursday, September 23, 2021 11:43 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാ​മി​ൽ ബൈ​ക്ക് അ​ഭ്യാ​സം, യു​വാ​വി​ന്‍റെ കാ​ൽ ഒ​ടി​ഞ്ഞു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പ​രി​ക്ക്. നെ​യ്യാ​ർ​ഡാം റി​സ​ർ​വോ​യ​ർ മൂ​ന്നാം ചെ​റു​പ്പി​നു​സ​മീ​പം യു​വാ​ക്ക​ൾ ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം വെ​ട്ടി​ത്തി​രി​ക്കു​ക​യും അ​തു​വ​ഴി നെ​യ്യാ​ർ ഡാ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് യു​വാ​വി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വി​ന്‍റെ കാ​ലൊ​ടി​യു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ൽ വ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​തു​വ​ഴി ക​ട​ന്നു പോ​യ മ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് ക​യ​റു​ക​യും പെ​ട്ടെ​ന്ന് റോ​ഡി​ന് ന​ടു​വി​ൽ വ​ണ്ടി വെ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പി​ന്നാ​ലെ വ​ന്ന ബു​ള്ള​റ്റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യും ര​ണ്ട് വ​ണ്ടി​ക​ൾ​ക്കും ഇ​ട​യി​ൽ​പ്പെ​ട്ട് ഇ​യാ​ളു​ടെ കാ​ൽ ഒ​ടി​ഞ്ഞു തൂ​ങ്ങു​ക​യു​മാ​യി​രു​ന്നു.
ബു​ള്ള​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​നെ ത​ല്ലി. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഉ​ണ്ണി​കൃ​ഷ്ണ​ന​ട​ക്കം ഏ​ഴ് ചെ​റു​പ്പ​ക്കാ​രാ​ണ് നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ൽ റേ​സിം​ഗ് ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​യോ​ടെ ആ​ണ് സം​ഭ​വം. കാ​ലൊ​ടി​ഞ്ഞ​യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സ്ഥി​ര​മാ​യി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് വാ​ഹ​ന യാ​ത്രി​ക​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി ബൈ​ക്ക് റേ​സിം​ഗ് ന​ട​ക്കാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വി​വ​രം നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.
എ​ന്നാ​ൽ ഈ ​ദ്യ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോ​ടെ നി​വ്യ​ത്തി​യി​ല്ലാ​തെ പോ​ലീ​സ് ഇ​ന്ന​ലെ കേ​സെ​ടു​ത്തു.