വി​ഴി​ഞ്ഞം തു​റ​മു​ഖം: മൂ​ന്നുവർഷം ക​ഴി​ഞ്ഞാ​ലും ക​പ്പ​ൽ അ​ടു​ക്കു​മോ?
Thursday, September 23, 2021 11:43 PM IST
വി​ഴി​ഞ്ഞം: ആ​യി​രം ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നാം ഘ​ട്ട പ​ണി പൂ​ർ​ത്തി​യാ​ക്കി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ക​പ്പ​ൽ അ​ടു​പ്പി​ക്കു​മെ​ന്ന് നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ഖ്യാ​പി​ച്ച ആ​ദാ​നി​ക്ക് മൂ​വാ​യി​രം ദി​വ​സം ക​ഴി​ഞ്ഞാ​ലും അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​റ​പ്പാ​യി. തു​ട​ക്കം കു​റി​ച്ച് വ​ർ​ഷം ആ​റി​ന് അ​ടു​ത്ത് എ​ത്തു​മ്പോ​ഴും എ​ങ്ങു​മെ​ത്താ​ത്ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും മൂ​ന്ന് വ​ർ​ഷം വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ക​രാ​റി​ൽ പ​റ​ഞ്ഞ കാ​ലാ​വ​ധി​ക്കു ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ പ​ല സ​മ​യ​ത്തു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ഇ​ട​പെ​ട​ലു​ക​ളും ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​ച്ചി​ഴ​യു​ന്ന രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​ത്തി​ന് മാ​റ്റം വ​ന്നി​ല്ല.

2015 ഡി​സം​ബ​റി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന​വ​കാ​ശ​പ്പെ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ബ​ർ​ത്തി​നാ​യു​ള്ള പൈ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളും മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. തി​ര​യ​ടി​ക​ളി​ൽ നി​ന്ന് തു​റ​മു​ഖ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പു​ലി​മു​ട്ടി​നാ​യു​ള്ള പാ​റ​ക്ക​ല്ല് തേ​ടി അ​ധി​കൃ​ത​ർ വ​ർ​ഷ​ങ്ങ​ൾ പാ​ഴാ​ക്കി. ഒ​ടു​വി​ൽ ക​ര​മാ​ർ​ഗം ലോ​റി​ക​ളി​ൽ ക​ല്ലു​ക​ൾ എ​ത്തി​ച്ച് പു​ലി​മു​ട്ട് നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തി​യെ​ങ്കി​ലും മ​റ്റ് കാ​ര്യ​ങ്ങ​ൾ പ​ഴ​യ പ​ടി​യി​ൽ ത​ന്നെ.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പി​ടി​പ്പു​കേ​ടു കാ​ര​ണം ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും കൊ​ണ്ട് തു​ട​ക്കം മു​ത​ൽ ക​ല്ലു​ക​ടി​യാ​യ തു​റ​മു​ഖ​ത്തി​ന് ഓ​ഖി ദു​ര​ന്ത​വും ക​ട​ൽ​ക്ഷോ​ഭ​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​​യാ​യി. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മായ​പ്പോ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ത്വരിതപ്പെടുത്താൻ ആ​രും മെ​ന​ക്കെ​ട്ടു​മി​ല്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മൂ​ന്നൂ​റി​ൽ​പ്പ​രം ഏ​ക്ക​ർ വ​സ്തു ഏ​റ്റെ​ടു​ത്ത് നി​ർ​മാ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും തു​റ​മു​ഖ ക​വാ​ട​ത്തി​ന് സ​മീ​പ​ത്തെ പ​ന്ത്ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലെ ത​ർ​ക്കം തു​ട​ർ​ന്നു. എ​ണ്ണൂ​റ് മീ​റ്റ​ർ നീ​ള​വും നാ​നൂ​റ് മീ​റ്റ​ർ വീ​തി​യു​മു​ള്ള തു​റ​മു​ഖ​ത്തെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​വ​ശേ​ഷി​ച്ച തു​ച്ഛ​മാ​യ ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ലും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും അ​റി​യു​ന്നു. എ​ന്നാ​ൽ തു​റ​മു​ഖ നി​ർ​മാ​ണം ക​ട​ൽ മേ​ഖ​ല​യി​ൽ പേ​രി​ന് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്ത് ജോ​ലി​ക​ളി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും ഇ​ല്ല.

ക​പ്പ​ല​ടു​ക്കു​ന്ന മു​റ​യ്ക്ക് ച​ര​ക്ക് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ പ്ര​ദേ​ശ​ത്തെ വി​വി​ധ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ പോ​ലും അ​ധി​ക​ർ​ക്കാ​യി​ട്ടി​ല്ല. നി​ല​വി​ൽ തു​റ​മു​ഖ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു പോ​കു​ന്ന​ത് കോ​വ​ളം - പാ​റ​ശാ​ല തീ​ര​ദേ​ശ റോ​ഡു​വ​ഴി​യാ​ണ്. ടി​പ്പ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ റോ​ഡി​ലെ ശ​ക്ത​മാ​യ ഗ​താ​ഗ​ത സ്തം​ഭ​ന​വും അ​പ​ക​ട​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്കും പേ​ടി സ്വ​പ്ന​മാ​യി.

റെ​യി​ൽ​വേ​യു​ടെ കാ​ര്യ​വും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ടത്തി​യ അ​ള​വെ​ടു​പ്പി​ൽ ഒ​തു​ങ്ങി. കൂ​ടാ​തെ തു​റ​മു​ഖ ക​വാ​ട​ത്തുനി​ന്ന് ആരംഭിക്കുന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന പ്ര​ധാ​ന റോ​ഡു നി​ർ​മാ​ണം പോ​ലും ഇ​തു​വ​രെ​യും അ​വ​സാ​നം ക​ണ്ടി​ട്ടി​ല്ല.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ തു​റ​മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും വി​ഴി​ഞ്ഞം എ​ന്ന​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​ക്കാ​ണാ​ൻ ഇ​നി എ​ത്ര കാ​ലം വേ​ണ്ടി​വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ആർക്കും ഒരു നി​ശ്ച​യ​വുമി​ല്ല.