മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ച്ച്ഡി​എ​സ് ലാ​ബ് അ​ഴി​മ​തി : അന്വേഷണ റിപ്പോർട്ടുമില്ല, നടപടിയുമില്ല
Thursday, September 23, 2021 11:23 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ച്ച്ഡി​എ​സ് ലാ​ബി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​ഷ​യം ഇ​നി​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല. ലാ​ബി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു​ള്ള വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ലാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം നി​ല​നി​ന്നി​രു​ന്ന​ത്. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക​മ്പ​നി​ക​ളു​ടെ റീ ​ഏ​ജ​ന്‍റു​ക​ൾ വാ​ങ്ങു​ക​യും ഇ​വ​യി​ൽ​ത്ത​ന്നെ വി​ല കൂ​ടി​യ റീ ​ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ഒ​രേ​സ​മ​യം വി​വി​ധ ക​മ്പ​നി​ക​ളെ സ​മീ​പി​ക്കു​ക​യും വി​ല കു​റ​ഞ്ഞ​തും കൂ​ടി​യ​തു​മാ​യ റീ ​ഏ​ജ​ന്‍റു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്ത​ശേ​ഷം വി​ല​കൂ​ടി​യ റീ ​ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ എ​ച്ച്ഡി​എ​സി​ന് 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഈ ​വ​ർ​ഷം ജൂ​ൺ മാ​സ​ത്തി​ൽ മു​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രു​ക​യു​ണ്ടാ​യി. യോ​ഗ​ത്തി​ൽ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​രു​ന്നു​വെ​ങ്കി​ലും ആ ​തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​പ​ണ വി​ധേ​യ​യാ​യ ലാ​ബ് ഇ​ൻ-​ചാ​ർ​ജി​നെ മാ​റ്റി പു​തി​യൊ​രു അ​സി​സ്റ്റ​ന്‍റ് ലാ​ബ് ഇ​ൻ-​ചാ​ർ​ജി​നെ നി​യ​മി​ച്ചു. പു​തി​യ ലാ​ബ് ഇ​ൻ-​ചാ​ർ​ജ് ചു​മ​ത​ല​യേ​റ്റ​ശേ​ഷം സ്റ്റോ​ക്ക് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​ൻ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റെ​യും ലോ ​സെ​ക്ര​ട്ട​റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. റീ ​ഏ​ജ​ന്‍റു​ക​ൾ പാ​ഴാ​യി​പ്പോ​യി എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത് പ​രി​ശോ​ധി​ക്കാ​ൻ ബ​യോ​കെ​മി​സ്ട്രി മേ​ധാ​വി​യെ​യും ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ഇ​താ​യി​രി​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും അ​ധി​കാ​രി​ക​ളു​ടെ മേ​ശ​പ്പു​റ​ത്ത് എ​ത്തി​യി​ട്ടി​ല്ല.
എ​ച്ച്ഡി​എ​സ് ലാ​ബ് നി​യ​മ​പ​ര​മാ​യി ടെ​ൻ​ഡ​ർ വി​ളി​ച്ച ശേ​ഷ​മാ​ണ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ആ ​മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ലാ​ബ് ഇ​ൻ-​ചാ​ർ​ജ് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ വാ​ങ്ങി​യ മെ​ഷീ​നു​ക​ളി​ലെ റീ ​ഏ​ജ​ന്‍റു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ടെ​ൻ​ഡ​ർ വി​ളി​ച്ച് വാ​ങ്ങി​യ മെ​ഷീ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റീ ​ഏ​ജ​ന്‍റു​ക​ൾ​ക്ക് വി​ല കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വാ​ങ്ങി​യ മെ​ഷീ​നു​ക​ളി​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് വ​ലി​യ വി​ല​യു​ള്ള റീ ​ഏ​ജ​ന്‍റു​ക​ൾ വാ​ങ്ങു​ന്ന​തി​ലൂ​ടെ എ​ച്ച്ഡി​എ​സി​ന് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ച്ച്ഡി​എ​സ് ലാ​ബി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​യു​ന്ന​തി​നു​വേ​ണ്ടി എ​ടു​ത്ത യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​പ്പെ​ടാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ന​ഷ്ടം വ​രു​ത്തി​യ ലാ​ബ് ഇ​ൻ-​ചാ​ർ​ജി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​റും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.