വീ​ട്ട​മ്മ മു​ങ്ങി മ​രി​ച്ചു
Sunday, September 19, 2021 11:15 PM IST
വി​തു​ര : വാ​മ​ന​പു​രം ന​ദി​യി​ൽ വീ​ട്ട​മ്മ മു​ങ്ങി മ​രി​ച്ചു. കോ​ട്ടി​യ​ത്ത​റ മേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ർ. ലീ​ല (64)യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഇ​വ​ർ വീ​ടി​ന​ടു​ത്തെ ഇ​റ​ച്ചി​പ്പാ​റ ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​കു​ന്ന​ത് ക​ണ്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പ​രി​സ​രം മു​ഴു​വ​ൻ തി​ര​ക്കി​യെ​ങ്കി​ലും ക​ണ്ടി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​നേ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. സേ​നാം​ഗ​ങ്ങ​ൾ ന​ദി​യി​ലി​റ​ങ്ങി തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ സ്കൂ​ബാ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പൊ​ന്നാം​ചു​ണ്ട് പാ​ല​ത്തി​ന​ടു​ത്തു​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. മ​ക​ൻ: ജ​യ​ൻ.