ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ അ​ന്ത​രി​ച്ചു
Thursday, September 16, 2021 11:57 PM IST
പോ​ത്ത​ൻ​കോ​ട് : കാ​ട്ടാ​യി​ക്കോ​ണം ഗ​വ.​മോ​ഡ​ൽ യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ തോ​ന്ന​യ്ക്ക​ൽ സാ​രം​ഗി ന​ഗ​ർ പ്ര​ശാ​ന്ത​ത്തി​ൽ ജി.​സ​ജി (50)യാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24നാ​യി​രു​ന്നു ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ളു​ടെ ക​ര​ളാ​ണു പ​കു​ത്ത് ന​ൽ​കി​യ​ത്. 21 ദി​വ​സ​ത്തെ ചി​കി​ത്സാ പാ​ക്കേ​ജ് അ​വ​സാ​നി​ക്കു​ന്ന ദി​വ​സം ആ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തോ​ന്ന​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. മൃ​ത​ദേ​ഹം രാ​വി​ലെ ഏ​ഴി​ന് കാ​ട്ടാ​യി​ക്കോ​ണം യു​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം തോ​ന്ന​യ്ക്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: ഗൗ​രീ ന​ന്ദ​ന, ഗൗ​രീ വ​ന്ദ​ന. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് .