നൃ​ത്തോ​ത്സ​വം 23 മു​ത​ൽ
Tuesday, September 14, 2021 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ലെ വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23 മു​ത​ൽ 27 വ​രെ ചി​ല​ങ്ക ശാ​സ്ത്രീ​യ നൃ​ത്തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​ഴു ദി​വ​സം നീ​ളു​ന്ന നൃ​ത്തോ​ത്സ​വ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം, ന​ങ്ങ്യാ​ർ​കൂ​ത്ത്, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ക​ഥ​ക് ഇ​ന​ങ്ങ​ളി​ലാ​യി 14 ന​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വൈ​ശാ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത​യു​ടെ ന​ങ്ങ്യാ​ർ​കൂ​ത്തും ആ​റി​ന് ബി. ​ഹ​രി​കൃ​ഷ്ണ​ന്‍റെ ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റും.കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്ന നൃ​ത്തോ​ത്സ​വം htts:// facebook.com/ Vyloppilli എ​ന്ന പേ​ജി​ൽ ത​ത്സ​മ​യം കാ​ണാം.