ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് അ​ഞ്ച് കാ​റു​ക​ളും ഒ​രു സ്കൂ​ട്ട​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Tuesday, August 3, 2021 11:08 PM IST
നാ​വാ​യി​ക്കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് അ​ഞ്ച് കാ​റു​ക​ളും ഒ​രു സ്കൂ​ട്ട​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ക​ട​മ്പാ​ട്ടു​കോ​ണം ഫാ​ർ​മ​സി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​രി​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​ന്നോ​വ കാ​ർ എ​തി​രെ വ​ന്ന നാ​ല് കാ​റു​ക​ളി​ലും ഒ​രു ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​മി​ത​വേ​ഗ​ത​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു വ​ന്ന ഇ​ന്നോ​വ കാ​റാ​ണ് അ​പ​ക​ടം വ​രു​ത്തി വെ​ച്ച​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.