മോ​ഷ​ണം പ്ര​തി അ​റ​സ്റ്റി​ൽ
Sunday, July 25, 2021 11:30 PM IST
ആ​റ്റി​ങ്ങ​ൽ: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം​ന​ട​ത്തി​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടം പ്ലാ​മൂ​ട് പൂ​ച്ചെ​ടി​വി​ള​വീ​ട്ടി​ൽ നി​ഖി​ൽ (കു​ട്ട​ൻ, 21) ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ആ​ഴ്ച ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ന​ട​യി​ലെ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​തേ ദി​വ​സം രാ​ത്രി ത​ന്നെ ക​ല്ല​മ്പ​ല​ത്തും , ചാ​ത്ത​ന്നൂ​രും മോ​ഷ​ണ പ​ര​മ്പ​ര അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തെ​ല്ലാം ന​ട​ത്തി​യ​ത് പി​ടി​യി​ലാ​യ നി​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ സം​ഘ​മാ​ണെ​ന്നും ഒ​റ്റ രാ​ത്രി​യി​ൽ പ​ത്തോ​ളം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​യി​ലാ​യ നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​മോ​ഷ​ണം , അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​മോ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി.​എ​സ്‌. സു​നീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പി​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​മി​ഥു​ൻ , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ആ​ർ.​രാ​ഹു​ൽ,ബി.​ബി​നി​മോ​ൾ,ശ്രീ​കു​മാ​ർ, സി.​പി.​ഒ. സി​യാ​സ്,ജ​യ​കു​മാ​ർ ഷാ​ഡോ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഫി​റോ​സ്ഖാ​ൻ, എ​എ​സ്ഐ മാ​രാ​യ ബി.​ദി​ലി​പ് , ആ​ർ.​ബി​ജു​കു​മാ​ർ സി​പി​ഒ​മാ​രാ​യ അ​നൂ​പ് , സു​നി​ൽ​രാ​ജ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് .