കെ​എം​സി​സി​യു​ടെ ഇ​ട​പെ​ട​ൽ: ര​ത്ന​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Monday, June 21, 2021 12:09 AM IST
ക​ഴ​ക്കു​ട്ടം: ഒ​ന്ന​ര മാ​സം റി​യാ​ദി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ അ​ജ്ഞാ​ത നി​ല​യി​ൽ കി​ട​ന്ന​യാ​ളു​ടെ മൃ​ത​ശ​രീ​രം കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പ്പെ​ട​ലി​നെ തു​ട​ർ​ന്ന് തി​രി​ച്ച​റി​ഞ്ഞ് നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ശാ​സ്ത വ​ട്ടം ച​രു​വി​ള വീ​ട്ടി​ൽ ര​ത്ന​കു​മാ​ർ (58) ആ​ണ് റി​യാ​ദി​ൽ വ​ച്ച് മേ​യ് നാ​ലി​ന് മ​ര​ണ​പ്പെ​ടു​ന്ന​ത്.
മ​രി​ച്ച വ്യ​ക്തി​യെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് കി​ട്ടി​യി​രു​ന്നി​ല്ല, ഒ​ന്ന​ര മാ​സ​ത്തോ​ളം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ മൃ​ത​ശ​രീ​രം സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി റി​യാ​ദ് കെ​എം​സി​സി യു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.​തു​ട​ർ​ന്ന് റി​യാ​ദ് കെ​എം​സി​സി വെ​ൽ​ഫ​യ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ സി​ദ്ധീ​ഖ് തൂ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പും ഗ്രീ​ൻ ഹൗ​സ് വാ​ട്ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ൽ വ​ന്ന പോ​സ്റ്റി​നെ തു​ട​ർ​ന്ന് മു​സ്‌​ലിം​ലീ​ഗ് ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ർ ജി. ​അ​ഹ​മ്മ​ദ്, വൈ. ​പ്ര​സി​ഡ​ന്‍റ് ആ​ർ, നൗ​ഷാ​ദ് മു​ട്ട​പ്പ​ലം എ​ന്നി​വ​ർ ശാ​സ്ത വ​ട്ട​ത്തെ ര​ത്ന​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.19 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ വ​രാ​തെ റി​യാ​ദി​ൽ ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന്സ്പോ​ൺ​സ​റു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ നാ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ശ​രീ​രം ര​ത്ന​കു​മാ​റി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൂ​ത്താ​ട്ടു​കു​ള​ത്ത് ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മോ​ളി അ​വീ​റ​യാ​ണ് ര​ത്ന​കു​മാ​റി​ന്‍റെ ഭാ​ര്യ, സോ​നു​കു​മാ​ർ, സ​നു​കു​മാ​ർ എ​ന്നി​വ​ർ മ​ക്ക​ൾ.