പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, June 18, 2021 1:15 AM IST
പേ​രൂ​ർ​ക്ക​ട: വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്ന് വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പു​ല്ലം​പാ​റ മു​ത്തി​പ്പാ​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ നീ​ല​ന്‍റെ മ​ക​ൻ എ​ൻ. ബാ​ബു (40) ആ​ണ് മ​രി​ച്ച​ത്. ജൂ​ൺ 14നാ​യി​രു​ന്നു സം​ഭ​വം. പ​രു​ത്തി​പ്പാ​റ​യ്ക്കു സ​മീ​പം പാ​ണ​ൻ​വി​ള​യി​ൽ വൈ​ദ്യു​തി ലൈ​നി​ന്‍റെ പ​ണി​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ പോ​സ്റ്റി​ൽ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​ന്ത്യം. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഘു, കൊ​ച്ചു ചെ​റു​ക്ക​ൻ, സോ​മ​ൻ. മൃ​ത​ദേ​ഹം മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.