സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം : യോ​ഗം ചേ​ര്‍​ന്നു
Friday, June 18, 2021 12:11 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും യോ​ഗം കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ വി​ളി​ച്ച് ചേ​ർ​ത്തു.​ഒാ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ചെ​യ​ർ​മാ​ൻ, പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, മ​റ്റ് ജ​ന പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ര്‍​മാ​ര്‍, എ​ഇ​ഒ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ടി​വി, മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ് എ​ന്നി​വ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.