ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, June 15, 2021 11:48 PM IST
വി​ഴി​ഞ്ഞം: ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​പ്പം സ​ഞ്ച​രി​ച്ച​യാ​ൾ പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​പു​റം പു​ത്ത​ൻ​ക​ട പു​ന്ന​നി​ന്ന വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ണി​യു​ടെ​യും ഗ്ലോ​റി​യു​ടെ​യും മ​ക​ൻ ജോ​മോ​ൻ(22) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്ത് പു​ത്ത​ൻ​ക​ട യേ​ശു​ഭ​വ​നി​ൽ യേ​ശു​ദാ​സി​ന് (19 ) അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ൾ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബൈ​പ്പാ​സി​ൽ കൈ​വ​ൻ​വി​ള​യ്ക്കു സ​മീ​പം കാ​ക്ക​ല​ക്കാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം . വെ​ള്ള​വു​മാ​യി തി​രു​പു​റം ഭാ​ഗ​ത്തേ​ക്കു​പോ​യ ടാ​ങ്ക​ർ​ലോ​റി​യും എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​മോ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. ജോ​ലി​ക്ക് പോ​കാ​നാ​യി പൂ​ജ​പ്പു​ര ഭാ​ഗ​ത്തേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​മോ​ന്‍റെ സം​സ്കാ​രം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കും.​ജോ​മോ​ൾ ഏ​ക സ​ഹോ​ദ​രി​യാ​ണ്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.