അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി​പി​ഐ​യി​ലേ​ക്ക്
Sunday, June 13, 2021 12:46 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി​പി​ഐ​യി​ൽ ചേ​ർ​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മീ​നാ​ങ്ക​ൽ കു​മാ​റും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്.​റ​ഷീ​ദും സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ലാ - മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു. ആ​ര്യ​നാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മീ​നാ​ങ്ക​ൽ കു​മാ​ർ ഇ​വ​രെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. അ​രു​വി​ക്ക​ര​യി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ സി​പി​ഐ യു​ടെ ഭാ​ഗ​മാ​യി അ​ണി​ചേ​രു​ക​യാ​ണ്. സി​പി​ഐ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നേ​രി​ന്‍റെ രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ളെ പ്ര​സ്ഥാ​ന​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യാ​ണെ​ന്നും മീ​നാ​ങ്ക​ൽ കു​മാ​ർ പ​റ​ഞ്ഞു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​ത്തി സ​ന​ൽ​കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ വെ​ള്ള​നാ​ട്, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം കൊ​ണ്ണി​യൂ​ർ സ​ലീം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്ന എം.​എ​സ്.​മ​നോ​ഹ​ര​ൻ, പൂ​വ​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​വ​ച്ച​ൽ ജ​യ​കു​മാ​ർ, വെ​ള്ള​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​ർ, കു​റ്റി​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​നി​താ ശ​ശി, ആ​ര്യ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മീ​നാ​ങ്ക​ൽ ബാ​ബു, തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, വി​തു​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മേ​മ​ല രാ​ജ​ൻ, എം.​വി.​മോ​ഹ​ന​ൻ നാ​യ​ർ, ഈ​ഞ്ച​പു​രി ബാ​ബു, ദി​ലീ​പ് കു​മാ​ർ (കോ​ൺ​ഗ്ര​സ്), ത​ങ്ക​ച്ചി (മ​ഹി​ളാ​കോ​ൺ​ഗ്ര​സ്), വി​നോ​ദ് കു​മാ​ർ ചാ​ങ്ങ, വി​നോ​ദ്, വി​ഷ്ണു വി​തു​ര, ക​ലേ​ഷ് ഇ​റ​വൂ​ർ, കു​ഞ്ഞു ഇ​റ​വൂ​ർ, അ​ഡ്വ.​സ​ജി​ൻ പൂ​വ​ച്ച​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം അ​മ്പ​തി​ല​ധി​കം പേ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു​വെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​റി​യി​ച്ചു.