റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു
Sunday, May 16, 2021 1:33 AM IST
വെ​ള്ള​റ​ട: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ചാ​വ​ടി വാ​ര്‍​ഡി​ലെ റോ​ഡ് ഇ​ടി​ഞ്ഞ് തോ​ട്ടി​ല്‍ വീ​ണു. പെ​രും​ന്ത​റ​ത്ത​ല മു​പ്പു​വ​റ​ത്തേ​രി - തു​റ്റി​യോ​ട് റോ​ഡി​ൽ പെ​രും​ന്ത​റ​ത്ത​ല​യി​ലാ​ണ് റോ​ഡി​ന്‍റെ സം​രം​ക്ഷ​ണ​ഭി​ത്തി 20 മീ​റ്റ​റോ​ളം ത​ക​ര്‍​ന്നു​വീ​ണ​ത്. സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ തോ​ട്ടി​ലെ വെ​ള്ളം സ​മീ​പ​ത്തെ ഏ​ലാ​യി​ലേ​ക്ക് ക​യ​റി വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​യി.