ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടിലെ മ​ണ്ണ് നീ​ക്ക​ൽ തു​ട​ങ്ങി
Friday, May 14, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ റെ​യി​ൽ​വേ ട്രാ​ക്കി​ന​ടി​യി​ലെ ഭാ​ഗം മ​ണ്ണു നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണ് നീ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.​റെ​യി​ൽ​വേ​യു​ടെ കൈ​യി​ലു​ള്ള ഭാ​ഗ​ത്തു​കൂ​ടെ 117 മീ​റ്റ​ർ ദൂ​രം ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്ത് മ​ണ്ണു​മൂ​ടി കി​ട​ന്ന​തി​നാ​ൽ അ​ര​യ​ടി​പോ​ലും താ​ഴ്ച​യി​ല്ലെ​ന്ന് ഇ​ന്ന​ലെ മ​ണ്ണു നീ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വ്യ​ക്ത​മാ​യി.​റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള തോ​ടി​ന് 2.9 മീ​റ്റ​ർ ആ​ഴ​മാ​ണു​ള്ള​ത്. ഈ​ഭാ​ഗ​ത്ത് മ​ണ്ണ് മൂ​ടി​കി​ട​ന്ന​തി​നാ​ലാ​ണ് ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തി​യ​ത്.​യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ന​ലെ മ​ണ്ണ് നീ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.
ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ ഭാ​ഗ​മാ​യി മ​ണ്ണും പ്ലാ​സ്റ്റി​ക്കും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തി​രു​ന്നു. മാ​ർ​ച്ച് 22ന് ​റെ​യി​ൽ​വേ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള മ​ണ്ണ് നീ​ക്കാ​മെ​ന്ന് പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ റെ​യി​ൽ​വേ ആ ​വാ​ക്ക് പാ​ലി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്കു​ന്ന ജോ​ലി​കൂ​ടി ന​ട​ത്താ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ .രാ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡി.​ആ​ർ. അ​നി​ൽ, എ​സ്. സ​ലിം, പി. ​ജ​മീ​ല ശ്രീ​ധ​ർ, എ​ൽ.​എ​സ് ആ​തി​ര, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ മ​ണ്ണ് നീ​ക്കം ന​ട​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ത​ന്പാ​നൂ​രി​ലെ വെ​ള്ള​ക്കെ​ട്ടി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യ പൊ​ന്ന​റ പാ​ർ​ക്കി​ലെ സം​ഭ​ര​ണി​യി​ലെ മ​ണ്ണ് നീ​ക്കാ​ൻ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മേ​യ​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, മേ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു