കോ​വി​ഡ് വ്യാ​പ​നം : ച​ന്ത​ക​ളി​ൽ നി​യ​ന്ത്ര​ണം
Monday, May 10, 2021 11:44 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്ത​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു.​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ആ​ളുകൾകൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബാ​രി​ക്കേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും.
സ്ഥ​ല​പ​രി​മി​തിയി​ൽ ന​ട്ടം തി​രി​യു​ന്ന മു​ക്കോ​ല ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് മു​ത​ൽ ബൈ​പാ​സി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​ള്ള ക​ച്ച​വ​ട​ത്തി​നും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​മാ​യി പോ​ലീ​സ് രം​ഗ​ത്തു​ണ്ടാ​കും. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ച​ന്ത​ക​ളാ​യ പു​തി​യ തു​റ, പ​ള്ളം, പു​ല്ലു​വി​ള സു​നാ​മി ച​ന്ത എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം അ​ധി​കൃ​ത​ർ വി​ളി​ച്ച് ചേ​ർ​ത്തു.​ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റാ​യ പ​ള്ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മീ​നു​മാ​യി വ​രു​ന്ന ലോ​റി​ക​ൾ​ക്ക് ഇ​ന്ന് മു​ത​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും. ച​ന്ത​ക​ളി​ൽ എ​ല്ലാ​യി​ട​ത്തും ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്തും, കോ​ള​ങ്ങ​ൾ വ​ര​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജ​ന​ത്തെ നി​യ​ന്ത്രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും. കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ച് കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം തീ​ര​ത്തെ ച​ന്ത​ക​ളി​ൽ മാ​ത്രം​വി​റ്റ​ഴി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മു​ണ്ടാ​യി. ഇ​തി​നാ​യു​ള്ള യോ​ഗം കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്നു. പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ, പ​ള്ളം, പു​തി​യ തു​റ, പു​ല്ലു​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ള്ളി വി​കാ​രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.