നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ചു: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Saturday, May 8, 2021 12:10 AM IST
ക​ഴ​ക്കൂ​ട്ടം : കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്.​ബൈ​ക്ക് യാ​ത്രി​ക​ര​നാ​യ ദി​ലീ​പ് കു​മാ​ർ, കാ​ർ ഡ്രൈ​വ​ർ അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് .ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ൽ ഇ​ൻ​ഫോ​സി​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ചു; ക​ണ്ടു​നി​ന്ന പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു

കാ​ട്ടാ​ക്ക​ട : കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സു​കാ​ര​ൻ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി.
മ​ക​നെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട് പി​താ​വ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണു. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ളി​പ്പി​ച്ച​തെ​ന്നും താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യാ​ണു ചെ​യ്ത​തെ​ന്നും മാ​റ​ന​ല്ലൂ​ർ എ​സ്ഐ പ​റ​ഞ്ഞു.