പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍
Friday, April 16, 2021 11:28 PM IST
പാ​ലോ​ട് : അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ര്‍​മാ​ണം​മൂ​ലം പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര്‍​മി​ച്ച ഓ​ട റോ​ഡി​നെ​ക്കാ​ള്‍ പൊ​ക്ക​ത്തി​ലാ​യ​തി​നാ​ൽ ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പോ​ലും റോ​ഡി​ൽ വെ​ള്ളം നി​റ​യു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പെ​രി​ങ്ങ​മ്മ​ല ച​ന്ത മു​ത​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള സ്ഥ​ല​ത്താ​ണ് ചെ​റി​യ​മ​ഴ​യി​ല്‍ പോ​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​കു​തി വ​രെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യാ​ണ് ഇ​വി​ടെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​മ്പോ​ള്‍ ചെ​ളി​വെ​ള്ളം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ച്ച് ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും വാ​ക്കേ​റ്റ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഒാ​ട പു​ന​ർ നി​ർ​മി​ച്ച് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന്പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.