ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, April 12, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം "​രു​ധി​രം' എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന നൂ​റു​ദി​ന 100 ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ആ​ദ്യ ക്യാ​മ്പ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം .എ​സ് രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി​അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തും. ച​ട​ങ്ങി​ൽ പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​സ്. അ​യൂ​ബ് പ​ങ്കെ​ടു​ത്തു.

ഹ​ന്പ് ഇ​രു​ച​ക്ര
വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക്
ഭീ​ഷ​ണി​യാ​കു​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര - കോ​ണ്‍​വ​ന്‍റ് റോ​ഡി​ലെ ഹ​ന്പ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ത​റ​യോ​ട് പാ​കി​യ റോ​ഡി​ലാ​ണ് ഹ​ന്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
മ​ഴ​യ​ത്ത് മ​ണ്ണും മ​ണ​ലും മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​കി​യെ​ത്തു​ന്പോ​ള്‍ ഹ​ന്പി​ല്‍ ത​ട്ടി മ​ണ​ൽ റോ​ഡി​ല്‍ വ്യാ​പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നി​ല​മേ​ല്‍ വാ​ര്‍​ഡി​ലു​ള്‍​പ്പെ​ടു​ന്ന​താ​ണ് ഈ ​റോ​ഡ്.
ഇ​വി​ടെ ത​റ​യോ​ട് പാ​കി​യ പ്ര​വൃ​ത്തി അ​ശാ​സ്ത്രീ​യ​മെ​ന്ന ആ​ക്ഷേ​പം നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ലേ ഉ​യ​ര്‍​ന്ന​താ​ണ്. ത​റ​യോ​ടും പ​ല​യി​ട​ത്തും ഇ​ള​കി മാ​റി​യി​ട്ടു​ണ്ട്. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും ചെ​യ​ര്‍​മാ​നും സെ​ക്ര​ട്ട​റി​യും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.