ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം: ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം
Friday, March 5, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന പൊ​ഴി​യൂ​ർ, വ​ലി​യ​തു​റ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു​ള്ള പാ​റ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ക​ട​ൽ​ക്ഷോ​ഭ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.​പാ​റ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണു ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക​ള​ക്ട​ർ ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.
ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു​ള്ള വേ​ഗ​ത്തി​ലാ​ക്കാ​ൻ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​
ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ അ​ൻ​സ​ർ, മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ​യും ജി​യോ​ള​ജി വ​കു​പ്പി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.