അ​ന്പ​തു രൂ​പ​ക്ക് പെ​ട്രോ​ളു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Thursday, March 4, 2021 11:43 PM IST
വെ​ള്ള​റ​ട: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ അ​ന്പ​തു രൂ​പ​ക്ക് പെ​ട്രോ​ള്‍ വി​ല്‍​പ്പ​ന​യു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശ​ത്താ​യി ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ 50 രൂ​പ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല്‍​പ​ന ന​ട​ത്തി​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.​

ഡി​സി​സി അം​ഗം ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ​പ​ന്ത അ​ല​ക്സ്, സാം​കു​മാ​ര്‍ ചെ​മ്പൂ​ര്, ക​ള്ളി​ക്കാ​ട് മാ​ത്യു, വി​ജോ​യ് ക​ള്ളി​ക്കാ​ട്, ക​ള്ളി​ക്കാ​ട് സു​ബാ​ഷ്, ഗോ​പു നെ​യ്യാ​ര്‍, പ്ര​തീ​ഷ് മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.