മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, March 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ലാ​ത​ല മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി. ​ബി​ന്‍​സി​ലാ​ല്‍, എ​ഡി​എം ടി.​ജി. ഗോ​പ​കു​മാ​ര്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് വെ​ബ് ആ​ന്‍​ഡ് ന്യൂ ​മീ​ഡി​യ വി​ഭാ​ഗം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര്‍, ദൂ​ര​ദ​ര്‍​ശ​ന്‍ ന്യൂ​സ് എ​ഡി​റ്റ​ര്‍ എം. ​മു​ഹ്സീ​ന്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ല​യി​ന്‍​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, മോ​ണി​റ്റ​റിം​ഗ്, പെ​യ്ഡ് ന്യൂ​സ് മോ​ണി​റ്റ​റിം​ഗുമായി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​ണ്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.