വീ​ട് ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Monday, January 25, 2021 11:38 PM IST
പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​രെ ഫോ​ര്‍​ട്ട് പോ​ലീ​സും ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി.
മ​രു​തൂ​ര്‍​ക്ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ട്ടി​ൽ ആ​ക്ര​ണം ന​ട​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ ഹേ​മ​ന്ദ് (കി​ച്ചു, 27), വി​ന്ധ്യ​ന്‍ (ധ​നു​ഷ് 34), ക​ര​മ​ന നെ​ടു​ങ്കാ​ട് സ്വ​ദേ​ശി വി​നോ​ദ് (പു​ഞ്ചി​രി വി​നോ​ദ് 38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 21ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് അ​റ​സ്റ്റി​ലാ​യ ഹേ​മ​ന്ദ്.
ഇ​യാ​ള്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന വി​വ​രം ഇ​യാ​ളു​ടെ ഭാ​ര്യ​വീ​ട്ടു​കാ​രെ അ​റി​യി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ന്‍ യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത് പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഹേ​മ​ന്ദി​ന്‍റെ പേ​രി​ല്‍ മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സി​നെ വ​ടി​വാ​ളു വീ​ശി ആ​ക്ര​മി​ച്ച​തി​നും ക​ഠി​നം​കു​ള​ത്ത് ബോം​ബെ​റി​ഞ്ഞ് ജ്വ​ല്ല​റി കൊ​ള്ള​യ​ടി​ച്ച​തി​നും ഉ​ള്‍​പ്പെ​ടെ 10 ഓ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.
ഫോ​ര്‍​ട്ട് എ​സി പ്ര​താ​പ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ര്‍​ട്ട് സി​ഐ രാ​കേ​ഷ്, എ​സ്ഐ​മാ​രാ​യ വി​മ​ല്‍, സ​ജു എ​ബ്ര​ഹാം, അ​നു​രാ​ജ്, ആ​ശ വി.​രേ​ഖ, സെ​ല്‍​വ​യ​സ്, ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സ്ഐ സ​ന്തോ​ഷ്, സി​പി​ഒ​മാ​രാ​യ സാ​ബു, ബി​നു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.