സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ മം​ഗ​ല്യ 2021 ഇ​ന്ന്
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം : സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക(​എ​സ്ഐ​യു​സി) സ്ത്രീ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കാ​റു​ള്ള വി​വാ​ഹ സ​ഹാ​യ പ​ദ്ധ​തി മം​ഗ​ല്യ 2021 ഇ​ന്ന് എ​ൽ​എം​എ​സ് കോ​ന്പൗ​ണ്ടി​ലെ എം​എം പ​ള്ളി​യി​ൽ ന​ട​ക്കും. സി​എ​സ്ഐ ദ​ക്ഷി​ണ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പും ദ​ക്ഷി​ണേ​ന്ത്യാ സ​ഭ​യു​ടെ മോ​ഡ​റേ​റ്റ​റു​മാ​യ റ​വ.​എ. ധ​ർ​മ​രാ​ജ് റ​സാ​ലം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​രു​പ​തോ​ളം യു​വ​തി​ക​ളാ​ണ് മം​ഗ​ല്യ​വ​തി​ക​ളാ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത​വ​ർ, മാ​താ​വോ പി​താ​വോ ന​ഷ്ട​പ്പെ​ട്ട​വ​ർ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ, രോ​ഗി​ക​ൾ ആ​യ മാ​താ​പി​താ​ക്ക​ൾ ഉ​ള്ള​വ​ർ തു​ട​ങ്ങി​യ പ​രി​ഗ​ണ​ന വ​ച്ചാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് യു​വ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു ബി​ഷ​പ് ധ​ർ​മ​രാ​ജ് റ​സാ​ലം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം എ​ൽ​എം​എ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രും മ​ന്ത്രി​മാ​രും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. മ​ഹാ​യി​ട​വ​ക അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി ഡോ.​ടി.​ടി. പ്ര​വീ​ണ്‍, സ്ത്രീ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഷെ​ർ​ളി റ​സാ​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ എ​സ്.​ബാ​ല​ൻ, സെ​ക്ര​ട്ട​റി ഡോ.​ക​വി​ത ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.