മാ​ര​ക​ മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, January 24, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പേ​രൂ​ർ​ക്ക​ട ഊ​ള​മ്പാ​റ അ​ഭ​യ ന​ഗ​റി​ൽ അ​ഭി​മ​ന്യു (കു​രി​ശ് അ​ബി 31)നെ​യാ​ണ് ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.
ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി പാ​ക്ക​റ്റു​ക​ളാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.
വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചാ​ലും കൂ​ടു​ത​ൽ ല​ഹ​രി ല​ഭി​ക്കു​ന്ന വി​ല കൂ​ടി​യ മ​യ​ക്കു​മ​രു​ന്നാ​ണ് എം​ഡി​എം​എ. ഐ​ടി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​കാ​ര്യ​ത്ത് നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
ഐ​ടി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് അ​ഭി​മ​ന്യു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ന​ഗ​ര​ത്തി​ലെ സി​ന്ത​റ്റി​ക് ഡ്ര​ഗ് വി​ൽ​പ്പ​ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​രം ല​ഭി​ച്ച​താ​യും അ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​മെ​ന്നും ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.
ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് ഡേ​വി​ഡ്, എ​സ്ഐ വി​പി​ൻ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഗോ​പ​കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ വി​നോ​ദ്, ഷി​ബു, സി​പി​ഒ​മാ​രാ​യ അ​രു​ൺ, ര​ഞ്ജി​ത്, ഷി​ബു, നാ​ജി ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.