പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​ർ​ക്ക് പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, January 21, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മു​രു​ക്കും​പു​ഴ വെ​ളി​യം​വി​ളാ​കം പ​ള്ളി​ക്ക് സ​മീ​പം മാ​ണി​ക്യ​വി​ളാ​കം വീ​ട്ടി​ൽ വി​ക്ര​മ​ൻ (65) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്പ​തും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന കു​ട്ടി​ക​ളെ അ​വി​ട​ത്തെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ൾ പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
തു​ട​ർ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മം​ഗ​ല​പു​രം സി​ഐ അ​ൻ​സാ​രി, എ​എ​സ്ഐ​ഐ തു​ള​സീ​ധ​ര​ൻ​നാ​യ​ർ, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ ഹ​രി, പ​ത്മ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഒ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.