ശി​വ​ഗി​രി മ​ഠ​ത്തി​ലെ നി​ർ​മാ​ണ ത​ട​സം നീ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Thursday, January 21, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി മ​ഠ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കു​ണ്ടാ​യ ത​ട​സം നീ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി.
മു​നി​സി​പ്പാ​ലി​റ്റി ഇ​തി​നാ​വ​ശ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ.​സി. മൊ​യ്തീ​ൻ, വി. ​ജോ​യ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എം. ലാ​ജി, ശി​വ​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ, ത​ദ്ദേ​ശ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.