404 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 341 പേ​ർ രോ​ഗ​മു​ക്ത​ർ
Tuesday, January 19, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 404 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 341 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,551 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.​
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 269 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ അ​ഞ്ചു പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 1,339 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ഇ​വ​ര​ട​ക്കം ആ​കെ 20,695 പേ​ർ വീ​ടു​ക​ളി​ലും 74 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.
ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,410 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.

ജില്ലയിൽ 551 പേ​ർ
കോ​വി​ഡ് വാ​ക്സി​നെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 551 പേ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​നെ​ടു​ത്തു. ഇ​ന്ന് കു​ത്തി​വ​യ്പ്പ് ഇ​ല്ല. വാ​ക്സി​നേ​ഷ​ൻ നാ​ളെ തു​ട​രും.​പാ​ങ്ങ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം 52, തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി 60, പു​ല്ലു​വി​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം 66, വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി 51, തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി 80, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 58, അ​ഞ്ചു​തെ​ങ്ങ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം 66, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി 62, പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി56 പേ​ർ ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കു​ത്തി​വ്പ്പ് എ​ടു​ത്തു.