ക​ട​ലാ​ക്ര​മ​ണം: പൂ​ന്തു​റ​യി​ല്‍ ഓ​ഫ് ഷോ​ര്‍ ബ്രേ​ക്ക് വാ​ട്ട​ര്‍ പ​ദ്ധ​തി
Thursday, January 14, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ര​മ്പ​രാ​ഗ​ത മാ​ര്‍​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ജി​ല്ല​യി​ല്‍ ഓ​ഫ് ഷോ​ര്‍ ബ്രേ​ക്ക് വാ​ട്ട​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. പൂ​ന്തു​റ മു​ത​ല്‍ ശം​ഖു​മു​ഖം വ​രെ​യു​ള്ള 700 മീ​റ്റ​ര്‍ പ്ര​ദേ​ശ​മാ​ണ് 19.70 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത്. പൂ​ന്തു​റ മേ​ഖ​ല​യി​ല്‍ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ര്‍​മി​ച്ച ക​ട​ല്‍ മു​ട്ടും സം​ര​ക്ഷ​ണ​ഭി​ത്തി​യും വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​താ​ണ് ബ്രേ​ക്ക് വാ​ട്ട​ര്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ക​ട​ല്‍ തീ​ര​ത്ത് നി​ന്ന് 120 മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ബ്രേ​ക്ക് വാ​ട്ട​റി​ല്‍ ത​ട്ടു​ന്ന​തോ​ടെ ശ​ക്തി കു​റ​യും. ക​ട​ലാ​ക്ര​മ​ണം പൂ​ര്‍​ണ​മാ​യും കു​റ​യ്ക്കാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കും. കൂ​ടാ​തെ തീ​ര​ത്തി​നും ബ്രേ​ക്ക് വാ​ട്ട​റി​നു​മി​ട​യി​ല്‍ തി​ര​മാ​ല​ക​ള്‍​ക്ക് ശ​ക്തി കു​റ​യു​ന്ന​തി​നാ​ല്‍ ബീ​ച്ച് രൂ​പ​പ്പെ​ടു​ക​യും ഇ​വി​ടെ വ​ള്ള​ങ്ങ​ള്‍​ക്ക് അ​നാ​യാ​സം ക​ര​യ്ക്ക​ടു​ക്കു​വാ​നും സാ​ധി​ക്കും.
ക​ര​യി​ല്‍ നി​ന്ന് 120 മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ തീ​ര​ത്തി​നു സ​മാ​ന്ത​ര​മാ​യാ​ണ് ഓ​ഫ് ഷോ​ര്‍ ബ്രേ​ക്ക് വാ​ട്ട​ര്‍ സ്ഥാ​പി​ക്കു​ന്ന​ത്. 100 മീ​റ്റ​ര്‍ വീ​തം നീ​ള​മു​ള്ള അ​ഞ്ച് ബ്രേ​ക്ക് വാ​ട്ട​റു​ക​ളാ​ണ് ആ​ദ്യം സ്ഥാ​പി​ക്കു​ക. ബ്രേ​ക്ക് വാ​ട്ട​റു​ക​ള്‍​ക്കി​ട​യി​ല്‍ 50 മീ​റ്റ​ര്‍ അ​ക​ല​മു​ള്ള​തി​നാ​ൽ വ​ള്ള​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യും.​തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ക​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ബ്രേ​ക്ക് വാ​ട്ട​ര്‍ എ​ന്ന ആ​ശ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ച​ത്.
അ​ഞ്ചു മീ​റ്റ​ര്‍ വ്യാ​സ​വും 20 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള പോ​ളി പ്രൊ​പ്പ​ലി​ന്‍ ട്യൂ​ബു​ക​ളി​ലാ​ണ് മ​ണ​ല്‍ നി​റ​ച്ച് ബ്രേ​ക്ക് വാ​ട്ട​ര്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ത്ത​രം ട്യൂ​ബു​ക​ളു​ടെ മൂ​ന്ന് അ​ടു​ക്കു​ക​ള്‍ ഒ​രു ബ്രേ​ക്ക് വാ​ട്ട​റി​ല്‍ ഉ​ണ്ടാ​കും.
നാ​ഷ്ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ന്‍ ടെ​ക്നോ​ള​ജി​യാ​ണ് പ​ദ്ധ​തി​യ്ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത്. പൂ​ന്തു​റ നി​ന്നും ആ​രം​ഭി​ച്ച് വ​ലി​യ തു​റ, ബീ​മാ​പ​ള്ളി, ശം​ഖു​മു​ഖം മേ​ഖ​ല​ക​ളി​ലെ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.