പ​ച്ച​പ്പ് വി​രി​ക്കാ​നൊ​രു​ങ്ങി ത​ണു​നാ​ട്ടി​ല്‍ പാ​ട​ശേ​ഖ​രം
Sunday, November 18, 2018 10:27 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു​വേ​ലി​ല്‍ (ത​ണു​നാ​ട്ടി​ല്‍) പാ​ട​ശേ​ഖ​ര​ത്ത് വി​ത്തി​റ​ക്കി. 30 വ​ര്‍​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് ഇ​പ്പോ​ള്‍ കൃ​ഷി​യ്ക്ക് അ​നു​യോ​ജ്യ​മാ​ക്കി​യ​ത്. ആ​റ​ന്മു​ള​യെ പൂ​ര്‍​ണ​മാ​യും കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​യ്ക്ക തി​രി​ച്ച് കൊ​ണ്ടു​പോ​കു​ന്ന വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​റു​വേ​ലി​ല്‍ പാ​ട​ശേ​ഖ​ര​ത്ത് വി​ത്തി​റ​ക്കി​യ​ത്. ആ​റു​വേ​ലി​ല്‍ പാ​ട​ശേ​ഖ​ര​ത്ത് പ​ത്ത് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് വി​ത്തി​റ​ക്കി​യ​ത്.

കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത്ത് വി​ത​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ല​താ ചെ​റി​യാ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​റി മാ​ത്യു സാം, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍, മോ​ളി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
Loading...
Loading...