വി​തയ്ക്കാൻ വൈ​കി​യെ​ങ്കി​ലും വി​ള​ഞ്ഞത് നൂ​റു​മേ​നി
Thursday, September 20, 2018 1:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നൂ​റു​മേ​നി വി​ള​ഞ്ഞ് പു​ല്ലൂ​ർ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ നെ​ൽ​പ്പാ​ടം. തോ​രാ​ത്ത മ​ഴ​യി​ൽ വൈ​കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​തെ​ങ്കി​ലും മി​ക​ച്ച​വി​ള​വാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ല് ത​വ​ണ പാ​ട​ത്ത് ‌വെ​ള്ളം ക​യ​റി​യ​തി​നാ​ൽ 14 ഹെ​ക്ട​ർ കൃ​ഷി​ൽ ഒ​ൻ​പ​തു ഹെ​ക്ട​ർ സ്ഥ​ല​ത്തെ നെ​ല്ല് മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. കു​ഞ്ഞൂ​ഞ്ഞ്, വ​ർ​ണ, ഉ​മ തു​ട​ങ്ങി​യ നെ​ല്ലി​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ഫാ​മി​ലെ 28 കാ​സ​ർ​ഗോ​ഡ​ൻ ഡ്വാ​ർ​ഫ് പ​ശു​ക്ക​ളി​ൽ നി​ന്നെ​ടു​ത്ത പ​ഞ്ച​ഗ​വ്യ​മാ​ണ് പ്ര​ധാ​ന അ​ടി​വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച് തി​ക​ച്ചും ജൈ​വ കൃ​ഷി​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ മ​ണി മോ​ഹ​ൻ പ​റ​ഞ്ഞു. വി​രി​പ്പു കൃ​ഷി ക​ഴി​ഞ്ഞാ​ൽ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളെ​ല്ലാം ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു.

ഇ​തു കൂ​ടാ​തെ ഫാ​മി​ൽ പ​ശു​വ​ള​ർ​ത്ത​ൽ, കോ​ഴി, തേ​നീ​ച്ച കൃ​ഷി പ​രി​ശീ​ല​നം, വി​വി​ധ ന​ടീ​ൽ വ​സ്തു​ക്ക​ൾ ഒ​രു​ക്ക​ൽ എ​ന്നി​വ​യും ന​ട​ക്കു​ന്നു​ണ്ട്.

ദ്രു​ത​വാ​ട്ടം മൂ​ലം ദുരി​ത​ത്തി​ലാ​യ കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി മി​ക​ച്ച പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ക​രി​മു​ണ്ട ഇ​നം കു​രു​മു​ള​ക് വ​ള്ളി​ക​ളും ഇ​വി​ടെ ത​യാ​റാ​യി​ട്ടു​ണ്ട്.

തൈ ​ഒ​ന്നി​ന് അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ 1500 കു​രു​മു​ള​ക് തൈ​ക​ളാ​ണ് ഇ​ത്ത​വ​ണ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഇ​വി​ടെ വ​ള​ർ​ത്തു​ന്ന കാ​സ​ർ​ഗോ​ഡ​ൻ കു​ള്ള​ൻ ക​ന്നു​കാ​ലി​ക​ൾ​ക്കു ന​ല്ല ഡി​മാ​ന്‍ഡാ​ണ്. മൂ​ന്ന് ത​വ​ണ​യാ​യി 10 പ​ശു​ക്കളെ ലേ​ലം ചെ​യ്തു ക​ഴി​ഞ്ഞു. കൃ​ഷി​ഭ​വ​ൻ വ​ഴി വി​ത​ര​ണ​ത്തി​നാ​യി ആ​യി​ര​ത്തോ​ളം ഗ്രോ ​ബാ​ഗു​ക​ളും ഒ​രു​ങ്ങിക്ക​ഴി​ഞ്ഞി​താ​യി ഫാം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.