Jeevithavijayam
9/17/2021
    
ലക്ഷ്യത്തിൽ കണ്ണുറപ്പിക്കുക
പാണ്ഡവരെയും കൗരവരെയും ആയുധവിദ്യ പഠിപ്പിച്ചതു ദ്രോണർ എന്ന ബ്രാഹ്മണനായിരുന്നു. ആയുധാഭ്യാസത്തിൽ അഗ്രഗണ്യനായിരുന്ന പരശുരാമനിൽനിന്ന് അസ്ത്രശസ്ത്രങ്ങൾ വരിച്ച ദ്രോണർ പാണ്ഡവരെയും കൗരവരെയും മികച്ച ആയുധാഭ്യാസികളാക്കിമാറ്റി.

ഒരിക്കൽ തന്‍റെ ശിഷ്യ·ാരുടെ അസ്ത്രപാടവം പരീക്ഷിക്കാനായി ദ്രോണർ ഒരു മത്സരം സംഘടിപ്പിച്ചു. അതിന്‍റെ ഭാഗമായി അദ്ദേഹം ഒരു കൃത്രിമപ്പക്ഷിയെ വലിയൊരു മരത്തിന്‍റെ കൊന്പിൽ സ്ഥാപിച്ചു. എന്നിട്ടു ശിഷ്യരെ വിളിച്ച് അന്പെയ്യുന്നതിനു തയാറായിക്കൊള്ളാൻ പറഞ്ഞു.

ശിഷ്യ·ാരെല്ലാവരും തങ്ങളുടെ അസ്ത്രപാടവം തെളിയിക്കുന്നതിന് തയാറായിനിന്നു. വൃക്ഷത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്തുക എന്നതായിരുന്നു അവരുടെ ദൗത്യം.

ശിഷ്യ·ാരെല്ലാവരും മത്സരത്തിനു തയാറായപ്പോൾ ദ്രോണർ ധർമപുത്രരെ വിളിച്ച് കൃത്രിമപ്പക്ഷിയിരിക്കുന്ന ലക്ഷ്യത്തിലേക്കു നോക്കാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം ധർമപുത്രരോടു ചോദിച്ചു: "നീ എന്തെല്ലാം കാണുന്നു?’’

അപ്പോൾ ധർമപുത്രർ പറഞ്ഞു: ന്ധന്ധവൃക്ഷത്തിലിരിക്കുന്ന പക്ഷിയെയും വൃക്ഷത്തെയും ആചാര്യനായ അങ്ങയെയും അങ്ങയുടെ ശിഷ്യ·ാരെയും ഞാൻ കാണുന്നു.’’

മറ്റുള്ളവർ ഓരോരുത്തരോടും ദ്രോണർ മാറിമാറി ധർമപുത്രരോടു ചോദിച്ച അതേ ചോദ്യം തന്നെ ചോദിച്ചു. അപ്പോൾ അർജുനൻ ഒഴികെ മറ്റുള്ളവരെല്ലാം ധർമപുത്രർ പറഞ്ഞ മറുപടിതന്നെ പറഞ്ഞു.

അർജുനൻ ലക്ഷ്യഭേദനത്തിനു തയാറായി നിൽക്കുന്പോൾ ദ്രോണർ ചോദിച്ചു: ന്ധന്ധനീ എന്തെല്ലാം കാണുന്നു? നിന്‍റെ ചുറ്റും നിൽക്കുന്ന കുമാര·ാരെ കാണുന്നുണ്ടോ?’’

അർജുനൻ പറഞ്ഞു: ന്ധന്ധഇല്ല.’’ അപ്പോൾ ദ്രോണർ ചോദിച്ചു: ന്ധന്ധനീ വൃക്ഷം കാണുന്നുണ്ടോ?’’ അപ്പോഴും അർജുനൻ പറഞ്ഞു: "ഇല്ല.’’ വീണ്ടും ദ്രോണർ ചോദിച്ചു: ന്ധന്ധവൃക്ഷത്തിലിരിക്കുന്ന പക്ഷിയെ നീ കാണുന്നുണ്ടോ?’ അപ്പോഴും അർജുനൻ പറഞ്ഞു: "ഇല്ല.’’

"അങ്ങനെയെങ്കിൽ പിന്നെ നീ എന്തു കാണുന്നു?’ ദ്രോണർ അർജുനനോടു ചോദിച്ചു. അർജുനന്‍റെ മറുപടി പെട്ടെന്നായിരുന്നു: "ഞാൻ പക്ഷിയുടെ കണ്ണുമാത്രം കാണുന്നു.’

ഉടനേ ദ്രോണർ അർജുനന് അന്പെയ്യാനുള്ള അനുവാദം നൽകി. ആ നിമിഷംതന്നെ അർജുനന്‍റെ അന്പേറ്റ് കൃത്രിമപ്പക്ഷി നിലംപതിക്കുകയും ചെയ്തു.

അർജുനനെ സംബന്ധിച്ചിടത്തോളം തന്‍റെ ലക്ഷ്യത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണ്. കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്താൻ അദ്ദേഹത്തോടാവശ്യപ്പെട്ടപ്പോൾ അദ്ദേഹം കണ്ടത് ആ പക്ഷിയുടെ കണ്ണുമാത്രമായിരുന്നു. മറ്റൊന്നും അദ്ദേഹം കണ്ടില്ല; മറ്റൊന്നിലും അദ്ദേഹം ശ്രദ്ധിച്ചില്ല. ത·ൂലം അനുവാദം കിട്ടിയ നിമിഷംതന്നെ കൃത്രിമപ്പക്ഷിയെ എയ്തുവീഴ്ത്താൻ അർജുനനു സാധിച്ചു.

ജീവിതത്തിൽ ഒട്ടേറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ളവരാണു നമ്മൾ. എന്നാൽ നമ്മിൽ എത്രയോ കുറച്ചുപേർ മാത്രം സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു! നമ്മിൽ എത്രയോ കുറച്ചുപേർ മാത്രം സ്വന്തം ലക്ഷ്യങ്ങൾ നേടുന്നു!


ജീവിതത്തിൽ നാം ലക്ഷ്യങ്ങൾ നേടുന്നില്ലെങ്കിൽ അതിന്‍റെ ഒരു പ്രധാന കാരണം നമ്മുടെ ശ്രദ്ധക്കുറവല്ലേ? ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്പോഴും നമ്മുടെ കണ്ണും മനസും പലപ്പോഴും ലക്ഷ്യത്തിലല്ലെന്നതല്ലേ വാസ്തവം? ലക്ഷ്യംനേടാനുള്ള ഏകാഗ്രതയും ഉറച്ച തീരുമാനവുമില്ലാതെ നാം പലപ്പോഴും വെറുതെ അലയുകയല്ലേ?

അർജുനൻ ഒഴികെയുള്ള കുമാര·ാർ കൃത്രിമപ്പക്ഷി എന്ന ലക്ഷ്യത്തിലേക്കു നോക്കിയപ്പോൾ അവർ പക്ഷിയെ മാത്രമല്ല കണ്ടത്. അവർ ആ പക്ഷിയിരുന്ന മരവും അവിടെ ചുറ്റുംകൂടി നിന്നിരുന്ന മറ്റെല്ലാവരെയും കണ്ടു. ഏകാഗ്രതയോടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തു കണ്ണുറപ്പിക്കാൻ കഴിയാതിരുന്ന അവർക്ക് പക്ഷിയെ എയ്തുവീഴ്ത്താൻ സാധിക്കുകയില്ലെന്നു ദ്രോണർക്ക് അറിയാമായിരുന്നു. ത·ൂലമാണ് അതിനെ അന്പെയ്തു വീഴ്ത്താനുള്ള അവസരം അദ്ദേഹം അവർക്കു കൊടുക്കാതിരുന്നത്.

എന്നാൽ അർജുനന്‍റെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. അർജുനന്‍റെ കണ്ണും മനസും ലക്ഷ്യസ്ഥാനത്തു മാത്രമായിരുന്നു. ത·ൂലം അദ്ദേഹം വിജയിക്കുമെന്ന് ദ്രോണർക്കു നല്ല ഉറപ്പായിരുന്നു. ദ്രോണർ പ്രതീക്ഷിച്ചതുപോലെ അർജുനൻ ലക്ഷ്യം നേടുകയും ചെയ്തു.

നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളിൽ നമ്മുടെ കണ്ണും മനസും ഹൃദയവുമുണ്ടെങ്കിൽ നമ്മുടെ ലക്ഷ്യസാധ്യത്തിനായി നാം ശരിക്കും അധ്വാനിക്കുമെന്നുറപ്പാണ്. അതുപോലെ, ലക്ഷ്യസാധ്യത്തിനായി എന്തു ബുദ്ധിമുട്ടുകൾ സഹിക്കാനും നാം തയാറാകും.

എന്നാൽ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളിൽ നമ്മുടെ കണ്ണും മനസും ഹൃദയവും ഇല്ലെങ്കിലോ? അപ്പോൾ ലക്ഷ്യം നേടുന്ന കാര്യത്തിൽ നാം വൻ പരാജയമായിരിക്കുമെന്നതിൽ സംശയം വേണ്ട.

ചിലപ്പോഴെങ്കിലും ലക്ഷ്യംനേടുന്നതിനായി നാം കഠിനാധ്വാനം ചെയ്യുന്പോഴും വിജയം നമ്മിൽനിന്ന് ഏറെ അകലെയായി നിന്നേക്കാം. പക്ഷേ, അപ്പോഴും നിരാശരാകാൻ പാടില്ല. കാരണം, ലക്ഷ്യബോധത്തോടെയുള്ള നിരന്തരപരിശ്രമം കൂടാതെ വിജയം നമ്മെ തേടിയെത്താൻ പോകുന്നില്ല.

ലക്ഷ്യം നേടാനായി നാം ഇറങ്ങിത്തിരിക്കുന്പോൾ നമ്മുടെ ന·യ്ക്ക് ഉപകരിക്കുന്നതാണോ എന്നു പരിശോധിക്കാനും മറന്നുപോകരുത്. പലപ്പോഴും പലരും ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ അവരുടെ ന·യെക്കാളേറെ അവരുടെ നാശത്തിനു വഴിതെളിക്കുന്നതായി കാണാറില്ലേ?

ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ നമ്മുടെ ന·യ്ക്ക് ഉപകരിക്കുന്നവയാണെന്ന് ആദ്യം ഉറപ്പുവരുത്താം. അതിനുശേഷം ആ ലക്ഷ്യങ്ങൾ നേടുന്ന കാര്യത്തിൽ നമ്മുടെ കണ്ണും മനസും ഹൃദയവും കേന്ദ്രീകരിക്കുക അപ്പോൾ വിജയം നമ്മുടേതാകും.
    
To send your comments, please clickhere