Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
August 14, 2020
 
 
    
 
Print this page
 

ക്ഷമിക്കുന്ന ഹൃദയം

ഐവാൻ ഡിമിട്രിച്ച് അക്സെനോവ്. റഷ്യയിലെ വ്ളഡീമിർ എന്ന കൊച്ചുപട്ടണത്തിലെ കച്ചവടക്കാരനായിരുന്നു അയാൾ. ഒരു ദിവസം അകലെ ഒരിടത്തേക്ക് അയാൾ യാത്രയ്ക്കൊരുങ്ങി. യാത്രയ്ക്കിറങ്ങുന്നതിനു മുന്പ് ഭാര്യ പറഞ്ഞു: ന്ധന്ധഇന്നു പോകേണ്ട. ഞാൻ നിങ്ങളെക്കുറിച്ച് ഒരു ദുഃസ്വപ്നം കണ്ടു.

പക്ഷേ, ഭാര്യയുടെ വാക്ക് അയാൾ അത്ര കാര്യമാക്കിയില്ല. ഭാര്യ കണ്ട സ്വപ്നത്തെക്കുറിച്ച് വെറുതേ തമാശ പറഞ്ഞുകൊണ്ട് അയാൾ തന്‍റെ കുതിരവണ്ടിയിൽ യാത്രയായി.

യാത്രയ്ക്കിടയിൽ ഐവാൻ വേറൊരു കച്ചവടക്കാരനെ കണ്ടുമുട്ടി. രാത്രിയായപ്പോൾ അവർ ഇരുവരും ഒരു സത്രത്തിൽ അന്തിയുറങ്ങാൻ തീരുമാനിച്ചു. സത്രത്തിലെത്തിയ അവർ ആദ്യം ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു. പിന്നീട് അടുത്തടുത്തുള്ള മുറികളിൽ ഉറങ്ങാൻ പോയി.

അതിരാവിലെ ഉണക്കമുണരുന്ന സ്വഭാവക്കാരനായിരുന്നു ഐവാൻ. പതിവുപോലെ നേരത്തേ ഉറക്കമുണർന്ന അയാൾ സമയം നഷ്ടപ്പെടുത്താതെ യാത്ര തുടർന്നു. സൂര്യന്‍റെ ചൂടു കൂടുന്നതിനു മുന്പ് യാത്ര പൂർത്തിയാക്കുവാനായിരുന്നു അയാളുടെ പ്ലാൻ.

കുറേദൂരം പോയപ്പോൾ അയാൾ കുതിരകൾക്കു തീറ്റികൊടുക്കാനും മറ്റുമായി വഴിയരികിൽ കണ്ട ഒരു സത്രത്തിൽ കയറി. അവിടെ അയാൾ വിശ്രമിച്ചുകൊണ്ടിരിക്കുന്പോൾ മൂന്നു കുതിരകളെ പൂട്ടിയ ഒരു വണ്ടിയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥ·ാർ എത്തി. അവർ ഐവാനെ സമീപിച്ച് അയാളെ ചോദ്യം ചെയ്യാൻ തുടങ്ങി.

കഥയെന്തെന്നറിയാതെ ഐവാൻ കുഴങ്ങി. എങ്കിലും ചോദ്യങ്ങൾക്കെല്ലാം അയാൾ തനിക്കാവുന്നതുപോലെ ഉത്തരം പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥ·ാർ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഐവാൻ അവരോടു ചോദിച്ചു: എന്താണ് ഞാൻ ഒരു കവർച്ചക്കാരനാണെന്ന രീതിയിൽ എന്നോടു ചോദ്യങ്ങൾ ചോദിക്കുന്നത്?

അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥ·ാരാണ്. നിങ്ങൾ ഇന്നലെ രാത്രി ഒരുമിച്ച് സമയം ചെലവഴിച്ച കച്ചവടക്കാരൻ മരിച്ചു കിടക്കുന്നതായി ഇന്നുരാവിലെ കാണപ്പെട്ടു. നിങ്ങളുടെ ബാഗ് എവിടെ? അതു പരിശോധിക്കേണ്ടിയിരിക്കുന്നു.’’

ഐവാൻ അയാളുടെ ബാഗ് അവരെ കാണിച്ചു. ബാഗ് തുറന്ന അവർ രക്തം പുരണ്ട ഒരു പിച്ചാത്തി അതിൽനിന്നു കണ്ടെടുത്തു.

ആരുടെ പിച്ചാത്തിയാണിത്?’’ അവർ ചോദിച്ചു.

രക്തം പുരണ്ട പിച്ചാത്തി കണ്ട് ഐവാൻ അന്ധാളിച്ചു നില്ക്കുന്പോൾ അവർ വീണ്ടും ചോദിച്ചു: എങ്ങനെയാണ് ഈ പിച്ചാത്തിയിൽ രക്തം വന്നത്?

ഉത്തരം പറയാൻ ശ്രമിച്ച ഐവാന്‍റെ നാവിൽനിന്നു വാക്കുകൾ പുറത്തുവന്നില്ല. കുറേനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാൾ പറഞ്ഞൊപ്പിച്ചു: എനിക്കറിയില്ല. ഈ പിച്ചാത്തി എന്േ‍റതല്ല.’’

പക്ഷേ, പിച്ചാത്തി കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥ·ാർ ഐവാന്‍റെ വാക്കുകൾ വിശ്വസിക്കുവാൻ തയാറായില്ല. അവർ ഐവാനെ അറസ്റ്റു ചെയ്തു തടവിലാക്കി.

തടവിൽ കഴിയുന്പോൾ ഐവാന്‍റെ ഭാര്യ അയാളെ കാണുവാനെത്തി. ഐവാനെ കണ്ടയുടനേ ഭാര്യ പറഞ്ഞു: ഞാൻ സ്വപ്നം കണ്ടതു വെറുതേ ആയിരുന്നില്ല. നിങ്ങൾ അന്നു യാത്രയ്ക്ക് ഇറങ്ങരുതായിരുന്നു.’’

ഭാര്യയുടെ വാക്കുകേട്ട ഐവാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ ഭാര്യ അയാളുടെ മുടിയിൽ തടവിക്കൊണ്ടു ചോദിച്ചു: എന്‍റെ പൊന്നല്ലേ. എന്നോടു സത്യം പറയൂ. നിങ്ങളല്ലേ അയാളെ കൊന്നത്?

ഭാര്യയും തന്നെ സംശയിക്കുന്നതായി കണ്ടപ്പോൾ ഐവാനു നിയന്ത്രിക്കാനായില്ല. അയാൾ പൊട്ടിക്കരഞ്ഞുപോയി.

ഭാര്യ പോയപ്പോൾ ഐവാൻ സ്വയം പറഞ്ഞു: ദൈവത്തിനു മാത്രമേ സത്യമറിയാവൂ. അവിടുത്തെ പക്കലേക്കു വേണം ഞാൻ സഹായത്തിനായി തിരിയാൻ.’’

ഐവാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി അയാളെ ജീവപര്യന്തം തടവിനു വിധിച്ചു. മറ്റു കുറ്റവാളികളുടെ കൂടെ സൈബീരിയയിലേക്ക് അയയ്ക്കപ്പെട്ട അയാൾ ഇരുപത്തിയാറു വർഷം അവിടെ ചെലവഴിച്ചു. നിരപരാധിയായ അയാൾ ഒരു മാതൃകാ തടവുകാരനായാണ് അവിടെ ജീവിച്ചത്.

ഒരു ദിവസം ഒരു പുതിയ ബാച്ച് കുറ്റവാളികളെത്തി. അവരിലൊരാൾ അറുപതു വയസ് തോന്നിക്കുന്ന മകാർ സെമെനിച്ച് ആയിരുന്നു. സംസാരത്തിനിടയിൽ, അയാൾ വന്നിരിക്കുന്നത് തന്‍റെ പട്ടണത്തിൽ നിന്നാണെന്ന് ഐവാൻ മനസിലാക്കി. അപ്പോൾ ഐവാൻ തന്‍റെ കുടുംബാംഗങ്ങളുടെ കാര്യം തിരക്കി. അവരെല്ലാം നല്ല നിലയിൽ കഴിയുന്നൂവെന്ന് സെമെനിച്ച് പറഞ്ഞു.

പിന്നീട് സെമെനിച്ച് ഐവാന്‍റെ കഥ തിരക്കി. പക്ഷേ, ഒന്നും തന്നെ പറയുവാൻ ഐവാൻ തയാറായില്ല. അപ്പോൾ ഐവാന്‍റെ കൂട്ടുകാർ ആ കഥ പറഞ്ഞു - ആരോ ഒരുവൻ കൊലപാതകം നടത്തി പണം മോഷ്ടിച്ചിട്ട് ഐവാന്‍റെ ബാഗിൽ പിച്ചാത്തി ഒളിച്ചു വച്ച് ഓടിപ്പോയ കഥ. ആ കഥ കേട്ടപ്പോൾ സെമെനിച്ച് പെട്ടെന്ന് അദ്ഭുതം കൂറി പറഞ്ഞു: ഇതു രസകരമായിരിക്കുന്നു! നിങ്ങൾ എത്രവേഗമാണു നരച്ചു വല്യപ്പനായത്!

അവരുടെ സംസാരത്തിനിടയിൽ ഐവാന് ഒരു കാര്യം വ്യക്തമായി. സെമെനിച്ചാണ് കച്ചവടക്കാരനെ കൊന്നതിനു ശേഷം തന്‍റെ ബാഗിൽ പിച്ചാത്തി ഒളിച്ചുവച്ചിട്ട് രക്ഷപ്പെട്ടത്! പ്രതികാരാഗ്നി ഐവാനിൽ പെട്ടെന്ന് ആളിക്കത്തി. എങ്കിലും അയാൾ ഒന്നും ചെയ്തില്ല. അയാൾ സെമെനിച്ചിനെ കാണാതെ മാറി നടക്കുക മാത്രം ചെയ്തു.

ഒരു ദിവസം രാത്രിയിൽ സെമെനിച്ച് കിടങ്ങുകുഴിച്ച് തടവുചാടാൻ ശ്രമിക്കുന്നത് ഐവാൻ കണ്ടു. തന്‍റെ പ്രവൃത്തി ഐവാൻ കണ്ടുവെന്നു മനസിലാക്കിയ സെമെനിച്ച് ഐവാനോടു പറഞ്ഞു: നീ മിണ്ടിപ്പോയാൽ നിന്നെ ഞാൻ കൊല്ലും.’’

അപ്പോൾ ഐവാൻ പറഞ്ഞു: നീ എന്നെ കൊല്ലേണ്ട ആവശ്യമില്ല. പണ്ടേ നീ എന്നെ കൊന്നുകഴിഞ്ഞില്ലേ? നിന്‍റെ പ്രവൃത്തിയെക്കുറിച്ച് അധികാരികളോടു പറയണോ എന്നുള്ളതു ദൈവം തോന്നിക്കുന്നതു പോലെ ഞാൻ തീരുമാനിക്കും.’’

കിടങ്ങു കുഴിക്കാൻ ആരോ ശ്രമിച്ചതായി അധികാരികൾ കണ്ടെത്തി. അവർ അന്വേഷണം നടത്തിയപ്പോൾ ഐവാൻ മൗനം പാലിച്ചു. അധികാരികൾ എത്ര നിർബന്ധിച്ചിട്ടും ഐവാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: ഞാൻ പറയില്ല. നിങ്ങൾ എന്തു വേണമെങ്കിലും എന്നോടു ചെയ്തുകൊള്ളൂ.’’

അന്നുരാത്രിയിൽ സെമെനിച്ച് ഐവാന്‍റെ കിടക്കയുടെ അരികിലെത്തി കണ്ണീരോടു കൂടി മാപ്പപേക്ഷിച്ചു: “എന്നോടു ക്ഷമിക്കു, ഐവാൻ. ഞാനാണ് അന്ന് ആ കച്ചവടക്കാരനെ കൊന്നിട്ട് നിന്‍റെ ബാഗിൽ പിച്ചാത്തി ഒളിച്ചുവച്ച് ഓടി രക്ഷപ്പെട്ടത്. ദൈവത്തിന്‍റെ നാമത്തിൽ എന്നോടു ക്ഷമിക്കൂ, ഐവാൻ. സത്യം ഞാൻ അധികാരികളോടു പറഞ്ഞുകൊള്ളാം. അവർ നിന്നെ മോചിപ്പിക്കും.

പക്ഷേ, ജീവിതം നഷ്ടപ്പെട്ട ഐവാന് ജയിലിൽനിന്നു പുറത്തു പോകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഐവാൻ അക്കാര്യം സെമെനിച്ചിനോട് പറഞ്ഞു. അപ്പോൾ സെമെനിച്ച് വീണ്ടും പറഞ്ഞു: ഞാൻ ദുഷ്ടനായിരുന്നിട്ടും നീ എന്നോടു ദയ കാണിച്ചു, ഐവാൻ. യേശുവിന്‍റെ നാമത്തിൽ എന്നോടു ക്ഷമിക്കൂ.’’

ഐവാൻ പറഞ്ഞു: ദൈവം നിന്നോടു ക്ഷമിക്കും.

റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി എഴുതിയ ഈ കഥ വായിച്ചുതീരുന്പോൾ നമ്മുടെ കണ്ണുകൾ ഈറനണിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ദുഷ്ടരിൽ ദുഷ്ടനാണ് സെമെനിച്ച്. എങ്കിലും അയാളോടു ക്ഷമിക്കുവാൻ ഐവാൻ തയാറായി.

ഏതു തി·യും ആരോടും ക്ഷമിക്കുവാൻ നമുക്ക് സാധിക്കും എന്നു ടോൾസ്റ്റോയിയുടെ ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു. പക്ഷേ,ഐവാനെപ്പോലെ ക്ഷമിക്കുവാൻ നമുക്കു സാധിക്കണമെങ്കിൽ നമ്മിൽ ഹൃദയമുണ്ടാകണം. അതുപോലെ ദൈവത്തിന്‍റെ സഹായവും നമുക്കു വേണം.

മറ്റുള്ളവരുടെ കുറ്റങ്ങൾ അവരോടു ക്ഷമിക്കുവാൻ നാം തയാറാണോ? ക്ഷമിക്കുവാൻ നമുക്കു ബുദ്ധിമുട്ടാണെങ്കിൽ ഐവാന്‍റെ മാതൃക ഓർമിക്കാം. അതുപോലെ, നമുക്ക് ഹൃദയമുണ്ടെന്നും ആ ഹൃദയത്തിൽ സ്നേഹമുണ്ടെന്നും നമുക്ക് ഉറപ്പുവരുത്താം.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.