Fifa2022
ച​രി​ത്രം പേ​രി​ൽ​ക്കൂ​ട്ടാ​ൻ; ശ​ക്ത​മാ​യ നി​ര​യു​മാ​യി ഫ്രാ​ൻ​സ്
ച​രി​ത്രം പേ​രി​ൽ​ക്കൂ​ട്ടാ​ൻ; ശ​ക്ത​മാ​യ നി​ര​യു​മാ​യി ഫ്രാ​ൻ​സ്
Sunday, December 18, 2022 7:32 PM IST
ദോ​ഹ: ച​വിട്ടി​യാ​ൽ കാ​ൽ​പൂ​ഴ്ന്നു​പോ​കു​ന്ന മ​ണ​ൽ വ​ന​ങ്ങ​ളു​ടെ നാ​ട്ടി​ൽ പേ​രി​ൽ​ക്കൂ​ട്ടാ​നി​രി​ക്കു​ന്ന ച​രി​ത്ര​ത്തെ വ​ഴു​തി​ക്ക​ള​യി​ല്ലെ​ന്നു​റ​പ്പി​ച്ച് ഫ്ര​ഞ്ച് ആ​ശാ​ൻ ദി ​ദി​യെ ദേ​ഷാം​പ്. ലോ​ക​ക​പ്പ് ക​ലാ​ശപ്പോ​രി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ടീ​മി​നെ അ​ണി​നി​ര​ത്തി ദേ​ഷാം​പി​ന്‍റെ ഫ്ര​ഞ്ച് ക​മ്പ​നി.

സെ​മി​യി​ൽ പ​രി​ക്കു​മൂ​ലം പു​റ​ത്തി​രു​ന്ന അ​ഡ്രി​യാ​ൻ റാ​ബി​യോ, ഡാ​ലോ​ട്ട് ഉ​പ​മെ​ക്കാ​നോ എ​ന്നി​വ​ർ ആ​ദ്യ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി. ഉ​സ്മാ​ൻ ഡെം​ബെ​ലെ​യും ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​നും മ​ധ്യ​നി​ര ന​യി​ക്കു​മ്പോ​ൾ ഒ​പ്പം ചാ​വാ​മെ​നി, അ​ഡ്രി​യാ​ൻ റാ​ബി​യോ എ​ന്നി​വ​രു​മു​ണ്ട്.

ഒ​ലി​വ​ർ ജു​റൂ​ദാ​ണ് മു​ന്നേ​റ്റ​ത്തി​ലെ കു​ന്ത​മു​ന. വിം​ഗി​ൽ കാ​ലി​ൽ ചി​റ​കു​മാ​യി എം​ബാ​പ്പെ​യും നീ​ല​ക്കു​പ്പാ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്നു.

പ​നി മൂ​ലം സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്ന റാ​ഫേ​ൽ വ​രാ​നെ ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും പ്ര​തി​രോ​ധ​ക്കോ​ട്ട കാ​ക്കു​ക. യൂ​ൾ​സ് കു​ണ്ടേ, ഡാ​ലോ​ട്ട് ഉ​പ​മെ​ക്കാ​നോ, തി​യോ ഹെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ വ​രാ​നെ​യോ​ടൊ​പ്പം പ്ര​തി​രോ​ധം ഉ​റ​പ്പി​ക്കും. ഗോ​ൾ​വ​ല​യ്ക്കു കീ​ഴി​ൽ നീ​ല​പ്പ​ട​യു​ടെ വി​ശ്വ​സ്ത​ൻ ഹ്യൂ​ഗോ ലോ​റി​സ് ത​ന്നെ.