Fifa2022
ക​പ്പ് വ​രു​മോ ഇ​ന്ത്യ​യി​ലേ​ക്ക്‍? സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി
ക​പ്പ് വ​രു​മോ ഇ​ന്ത്യ​യി​ലേ​ക്ക്‍? സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി
Sunday, December 18, 2022 6:15 PM IST
ഷി​ല്ലോം​ഗ്: കാ​ൽ​പ്പ​ന്ത് മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം ഇ​ന്ത്യ​യി​ലും എ​ത്തു​മെ​ന്ന സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഖ​ത്ത​റി​ലേ​തി​ന് സ​മാ​ന​മാ​യ ഉ​ത്സ​വം ഇ​ന്ത്യ​യി​ലും ന​ട​ക്കു​മെ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റേ​ൺ കൗ​ൺ​സി​ൽ വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ൽ മോ​ദി അ​റി​യി​ച്ചു.‌‌

ത്രി​വ​ർ​ണ​പ​താ​ക​യ്ക്കാ​യി ജ​നം ആ​ർ​ത്തുവി​ളി​ക്കു​മെ​ന്നും അ​ത്ത​ര​മൊ​രു ദി​നം വി​ദൂ​ര​മ​ല്ലെ​ന്നും മോ​ദി പ്ര​സ്താ​വി​ച്ചു. ന​മ്മ​ളി​ന്ന് ഖ​ത്ത​റി​ലെ ക​ളി​യാ​ണ് നോ​ക്കു​ന്ന​ത്. അ​വി​ടെ​യു​ള്ള വി​ദേ​ശ ടീ​മു​ക​ളെ നോ​ക്കു​ന്നു.

ഈ ​രാ​ജ്യ​ത്തെ യു​വ​ജ​ന​ത​യി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. അ​തു​കൊ​ണ്ട് ആ ​ദി​നം വി​ദൂ​ര​മ​ല്ല, അ​തു​പോ​ലൊ​രു ഉ​ത്സ​വം ന​മ്മ​ൾ ഇ​ന്ത്യ​യി​ലും ന​ട​ത്തു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട​ക്ക്-കി​ഴ​ക്ക​ൻ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി ത​ട​സ​ങ്ങ​ൾ​ക്ക് നേ​രെ ചു​വ​പ്പ് കാ​ർ​ഡ് ഉ​യ​ർ​ത്തി​യെ​ന്നും മോ​ദി അ​റി​യി​ച്ചു.