Fifa2022
മെ​സി​യും മോ​ഡ്രി​ച്ചും കളത്തിൽ; അ​ര്‍​ജ​ന്‍റീന ടീ​മി​ല്‍ ര​ണ്ട് മാ​റ്റ​ങ്ങൾ
മെ​സി​യും മോ​ഡ്രി​ച്ചും കളത്തിൽ; അ​ര്‍​ജ​ന്‍റീന ടീ​മി​ല്‍ ര​ണ്ട് മാ​റ്റ​ങ്ങൾ
Wednesday, December 14, 2022 12:34 AM IST
ദോ​ഹ: ഫെെ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യും മോ​ഡ്രി​ച്ചി​ന്‍റെ ക്രൊ​യേ​ഷ്യയും ക​ള​ത്തി​ൽ. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യി ആ​ണ് അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ക്യൂ​ന​യ്ക്ക് പ​ക​രം ടാ​ഗ്ലി​യാ​ഫി​ക്കോ​യും ലി​സാ​ന്‍​ഡ്രോ മാ​ര്‍​ട്ടി​നെ​സി​ന് പ​ക​രം ലി​യാ​ന്‍​ഡ്രോ പെ​രെ​ഡെ​സും ടീ​മി​ലി​ടം നേ​ടി. മ​റു​വ​ശ​ത്ത് മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ക്രൊ​യേ​ഷ്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യും ക്രൊ​യേ​ഷ്യ​യും ഏ​റ്റു​മു​ട്ടു​ന്ന​ത്. നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്. 1998 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണ് ഇ​രു​ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് 1-0ന് ​അ​ർ​ജ​ന്‍റീ​ന ജ​യി​ച്ചു. 2018 ലോ​ക​ക​പ്പി​ൽ വീ​ണ്ടും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മു​ഖാ​മു​ഖം, 3-0ന് ​ക്രൊ​യേ​ഷ്യ ജ​യി​ച്ചു.

2018 ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ക്രൊ​യേ​ഷ്യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന നാ​ലാ​മ​ത് യൂ​റോ​പ്യ​ൻ രാ​ജ്യം എ​ന്ന നേ​ട്ട​ത്തി​നാ​ണ് ക്രൊ​യേ​ഷ്യ ഇ​റ​ങ്ങു​ന്ന​ത്. ഇ​റ്റ​ലി (1934, 1938), നെ​ത​ർ​ല​ൻ​ഡ്സ് (1974, 1978), ജ​ർ​മ​നി (1982, 1986, 1990) എ​ന്നീ ടീ​മു​ക​ളാ​ണ് ഈ ​നേ​ട്ടം മു​ന്പ് സ്വ​ന്ത​മാ​ക്കി​വ​ർ. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ബ്ര​സീ​ലി​നെ​യും അ​ർ​ജ​ന്‍റീ​ന​യെ​യും ഒ​രു എ​ഡി​ഷ​ൻ നോ​ക്കൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യ ര​ണ്ടാ​മ​ത് ടീം ​എ​ന്ന നേ​ട്ട​ത്തി​ന്‍റെ വ​ക്കി​ലാ​ണ് ക്രൊ​യേ​ഷ്യ. 2014 ലോ​ക​ക​പ്പ് ചാ​ന്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യാ​ണ് (ബ്ര​സീ​ലി​നെ സെ​മി​യി​ലും അ​ർ​ജ​ന്‍റീ​ന​യെ ഫൈ​ന​ലി​ലും) ഈ ​നേ​ട്ടം ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കി​യ​ത്.