Fifa2022
ലോ​ക​ക​പ്പ്, ആ ​സ്വ​പ്നം അ​വ​സാ​നി​ച്ചു: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ
ലോ​ക​ക​പ്പ്, ആ ​സ്വ​പ്നം അ​വ​സാ​നി​ച്ചു: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ
Sunday, December 11, 2022 11:22 PM IST
ദോ​ഹ: പോ​ർ​ച്ചു​ഗ​ലി​നാ​യി ഇ​നി​യൊ​രു ലോ​ക​ക​പ്പി​ൽ താ​നു​ണ്ടാ​വി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. പോ​ർ​ച്ചു​ഗ​ലി​നാ​യി ലോ​ക​ക​പ്പ് നേ​ടു​ക​യെ​ന്ന ത​ന്‍റെ സ്വ​പ്നം അ​വ​സാ​നി​ച്ച​താ​യി റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ് റൊ​ണാ​ൾ​ഡോ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തി​നു​വേ​ണ്ടി താ​ൻ ത​ന്നെ​ത്ത​ന്നെ സ​മ​ർ​പ്പ​ണം ചെ​യ്താ​ണ് ക​ളി​ച്ച​തെ​ന്നും ടീ​മം​ഗ​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​നും നേ​രെ ഒ​രി​ക്ക​ലും പു​റം​തി​രി​ഞ്ഞു​നി​ന്നി​ല്ലെ​ന്നും റൊ​ണോ പ​റ​യു​ന്നു. നോ​ക്കൗ​ട്ടി​ൽ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ റോ​ണോ​യെ കോ​ച്ച് ഇ​രു​ത്തി​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ക​ഥ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ച്ച് സാ​ന്‍റോ​സു​മാ​യി സൂ​പ്പ​ർ താ​രം ഉ​ട​ക്കി​യെ​ന്നും ടീം ​വി​ടു​മെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ലൊ​ന്ന്. എ​ന്നാ​ൽ ഇ​തെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​ണ് താ​രം.

മി​ക​ച്ച ക​ളി​ക്കാ​രു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് പോ​ർ​ച്ചു​ഗ​ലു​കാ​രു​ടെ പി​ന്തു​ണ​യി​ൽ അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ലും സ്കോ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചു. താ​ൻ‌ ത​ന്‍റെ എ​ല്ലാം ന​ൽ​കി. മൈ​താ​ന​ത്ത് എ​ല്ലാം ഉ​പേ​ക്ഷി​ച്ചു. താ​ൻ ഒ​രി​ക്ക​ലും പോ​രാ​ട്ട​ത്തി​ന് മു​ഖം തി​രി​ച്ചി​ട്ടി​ല്ല, ആ ​സ്വ​പ്നം ഒ​രി​ക്ക​ലും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും മു​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം പ​റ​യു​ന്നു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​ന്ന​ലെ സ്വ​പ്നം അ​വ​സാ​നി​ച്ചു. ഒ​രു​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, ഒ​രു​പാ​ട് എ​ഴു​തി​യി​ട്ടു​ണ്ട്, ഒ​രു​പാ​ട് ഊ​ഹി​ക്ക​പ്പെ​ടു​ന്നു, എ​ന്നാ​ൽ പോ​ർ​ച്ചു​ഗ​ലി​നോ​ടു​ള്ള ത​ന്‍റെ സ​മ​ർ​പ്പ​ണം ഒ​രു നി​മി​ഷം പോ​ലും മാ​റി​യി​ട്ടി​ല്ലെ​ന്ന് എ​ല്ലാ​വ​രും അ​റി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. എ​ല്ലാ​വ​രു​ടെ​യും ല​ക്ഷ്യ​ത്തി​നാ​യി പോ​രാ​ടു​ന്ന ഒ​രാ​ൾ കൂ​ടി​യാ​യി​രു​ന്നു താ​ൻ, ടീ​മം​ഗ​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​നും നേ​രെ താ​ൻ ഒ​രി​ക്ക​ലും പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കി​ല്ല.

പോ​ർ​ച്ചു​ഗ​ലി​നാ​യി ഒ​രു ലോ​ക​ക​പ്പ് നേ​ടു​ക എ​ന്ന​ത് ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലു​തും അ​തി​മോ​ഹ​വു​മാ​യ സ്വ​പ്ന​മാ​യി​രു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പേ​ര് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു- റോ​ണോ കു​റി​ച്ചു.