Fifa2022
ഒരു ആഫ്രിക്കന്‍ വീരഗാഥ: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയില്‍
ഒരു ആഫ്രിക്കന്‍ വീരഗാഥ: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയില്‍
Saturday, December 10, 2022 11:32 PM IST
ദോ​ഹ: ഖ​ത്ത​റി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് മൊ​റോ​ക്കോ. ആ​ഫ്രി​ക്ക​ൻ പ്ര​തി​രോ​ധ​മ​തി​ലി​ൽ​ത്ത​ട്ടി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മൊ​റോ​ക്കോ പ​റ​ങ്കി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൊ​റോ​ക്കോ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ സെ​മി​യി​ൽ. 42 ാം മി​നി​റ്റി​ൽ യൂ​സ​ഫ് എ​ൻ നെ​സി​രി​യാ​ണ് ച​രി​ത്രം സൃ​ഷ്ടി​ച്ച ഗോ​ൾ നേ​ടി​യ​ത്. ലോ​ക​ക​പ്പ് സെ​മി​യി​ൽ എ​ത്തു​ന്ന ആ​ദ്യ ആഫ്രിക്കൻ രാ​ജ്യ​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​നി മൊ​റോ​ക്കോ​യ്ക്കു സ്വ​ന്തം.

ക​ളി​യു​ടെ 93 ാം മി​നി​റ്റി​ൽ വാ​ലി​ദ് ചെ​ദീ​ര ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി​ട്ടും 10 പേ​രു​മാ​യി പൊ​രു​തി​നി​ന്നാ​ണ് മൊ​റോ​ക്കോ ക​ളി​പി​ടി​ച്ച​ത്. ക​ളി​യി​ൽ 74 ശ​ത​മാ​ന​വും പ​ന്ത് അ​വ​കാ​ശ​വും പോ​ർ​ച്ചു​ഗ​ലി​നാ​യി​ട്ടും ആ​ഫ്രി​ക്ക​ൻ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​ല്ല.

സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ​യെ ക​ര​യ്ക്കി​രു​ത്തി​യാ​ണ് പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ​ത്. റോ​ണോ​യ്ക്കു പ​ക​ര​മി​റ​ങ്ങി​യ പ്രീ​ക്വാ​ർ​ട്ട​ർ സൂ​പ്പ​ർ സ്റ്റാ​ർ ഗോ​ൺ​സാ​ലോ റാ​മോ​സി​നും ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ്, ബെ​ർ​നാ​ർ​ഡോ സി​ൽ​വ, ജാ​വോ ഫി​ലി​ക്സ് എ​ന്നി​വ​ർ​ക്കും മൊ​റോ​ക്ക​ൻ പൂ​ട്ടു​പൊ​ളി​ക്കാ​നാ​യി​ല്ല. റാ​മോ​സ് ക​ഴി​ഞ്ഞ ക​ളി​യു​ടെ നി​ഴ​ൽ‌ മാ​ത്ര​മാ​യി.

മൊ​റോ​ക്കോ​യാ​വ​ട്ടെ സ്വ​ന്തം പ​കു​തി​യി​ലേ​ക്ക് പോ​ർ​ച്ചു​ഗ​ലി​നെ ക്ഷ​ണി​ച്ച് അ​വ​സ​രം​കി​ട്ടു​മ്പോ​ൾ അ​തി​വേ​ഗ അ​റ്റാ​ക്കിം​ഗ് ന​ട​ത്തു​ക എ​ന്ന ത​ന്ത്ര​മാ​ണ് പ​യ​റ്റി​യ​ത്. 42 ാം മി​നി​റ്റി​ൽ അ​ധ്വാ​ന​ത്തി​ന് പ്ര​തി​ഫ​ല​വും ല​ഭി​ച്ചു.

ഗോ​ൾ വീ​ണ​തോ​ടെ സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ​യെ കോ​ച്ച് സാ​ന്‍റോ​സ് ക​ള​ത്തി​ലി​റ​ക്കി. എ​ന്നാ​ൽ അ​വ​സാ​ന ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന റൊ​ണാ​ൾ​ഡോ​യും ക​ളി​മ​റ​ന്ന​പോ​ലെ മൊ​റോ​ക്ക​ൻ ബോ​ക്സി​ൽ ഒ​ട്ടി​നി​ന്നു. ഒ​ടു​വി​ൽ ലൂ​യി സു​വാ​ര​സ്, നെ​യ്മ​ർ എ​ന്നി​വ​രു​ടെ ക​ണ്ണ് നി​റ​ച്ച ഖ​ത്ത​റി​ന്‍റെ മ​ണ്ണി​ൽ റോ​ണോ​യു​ടെ ക​ണ്ണീ​രും വീ​ണു. അ​ഞ്ച് ത​വ​ണ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം നേ​ടി​യ മാ​ഞ്ച​സ്റ്റ​ർ യു​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, റ​യ​ൽ മാ​ഡ്രി​ഡ്, യു​വ​ന്‍റ​സ് എ​ന്നീ ക്ല​ബു​ക​ൾ​ക്കൊ​പ്പം ലീ​ഗ് കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ അ​ഞ്ച് ബാ​ല​ൻ​ദി​യോ​ർ പു​ര​സ്കാ​രം നേ​ടി​യ ഇ​തി​ഹാ​സ താ​രം ലോ​ക​ക​പ്പ് കി​രീ​ട​മി​ല്ലാ​തെ മ​ട​ങ്ങു​ന്നു.